മൂന്നാറില്‍ ഹര്‍ത്താലിനിടെ പരക്കെ അക്രമം.; വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനംtimely news image

മൂന്നാർ: കയ്യേറ്റ​​ങ്ങ​​ൾ​​ക്കെ​​തി​രെ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.  ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ പരക്കെ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്.  പൊലീസ് നോക്കി നിന്നെന്ന് ആരോപണമുണ്ട്.ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.  ഇരുചക്രവാഹങ്ങള്‍ മറിച്ചിട്ടു. കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​ലാണ് ഹ​​ർ​​ത്താ​​ൽ . കയ്യേറ്റ വി​​വാ​​ദ​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പ​​ള്ളി​​വാ​​സ​​ൽ, മൂ​​ന്നാ​​ർ, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ൽ, ശാ​​ന്ത​​ന്പാ​​റ, മ​​റ​​യൂ​​ർ, കാ​​ന്ത​​ല്ലൂ​​ർ, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ൽ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണ് ഹ​​ർ​​ത്താ​​ൽ. മൂ​​ന്നു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ക, നി​​ർ​​മ്മാ​​ണ നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്കു​​ക തുടങ്ങിയ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് ഹര്‍ത്താല്‍. നേരത്തെ, ഹർത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവർ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിലപാടറിയിച്ചിരുന്നു.Kerala

Gulf


National

International