കൊഹ്‌ലി അമ്പതാം സെഞ്ചുറി നേടാനുള്ള കാരണം രവി ശാസ്ത്രിയുടെ ആ വാക്കുകളായിരുന്നുtimely news image

രാജ്യാന്തര ക്രിക്കറ്റിലെ 50ാം സെഞ്ചുറിയാണ്‌ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കൊഹ്‌ലി നേടിയത്‌. ലങ്കന്‍ ബോളര്‍ ലക്‌മലിനെ സിക്‌സറിനു പറത്തി സെഞ്ചുറി തികച്ചശേഷമാണ്‌ കൊഹ്‌ലി ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്‌തത്‌. 119 ബോളില്‍ നിന്നും പുറത്താകാതെ 104 റണ്‍സായിരുന്നു കൊഹ്‌ലിയുടെ സമ്പാദ്യം. എന്നാല്‍ സെഞ്ചുറി നേടുന്നതിനു മുന്‍പേ ഡിക്ലയര്‍ ചെയ്യാന്‍ കൊഹ്‌ലി ആഗ്രഹിച്ചിരുന്നു. കൊഹ്‌ലി 87 റണ്‍സെടുത്ത്‌ നില്‍ക്കുന്ന സമയത്താണ്‌ ഡിക്ലയര്‍ ചെയ്യാന്‍ കോച്ച്‌ രവി ശാസ്‌ത്രിയോട്‌ അനുവാദം ചോദിച്ചത്‌. ഡ്രസിങ്‌ റൂമിലേക്ക്‌ നോക്കി കൈ കൊണ്ട്‌ ആംഗ്യം കാട്ടിയായിരുന്നു കൊഹ്‌ലി കോച്ചിനോട്‌ അഭിപ്രായം ആരാഞ്ഞത്‌. എന്നാല്‍ ശാസ്‌ത്രി അതിനു തയാറായില്ല. 230 ആയിട്ട്‌ ഡിക്ലയര്‍ ചെയ്‌താല്‍ മതിയെന്ന്‌ കോഹ്‌ലിയോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യം ശാസ്‌ത്രി മറ്റൊരു കളിക്കാരനെ മൈതാനത്തേക്ക്‌ അയച്ച്‌ കൊഹ്‌ലിയെ അറിയിക്കുകയും ചെയ്‌തു. കൊഹ്‌ലിയുടെ സെഞ്ചുറി ആയിരുന്നു ശാസ്‌ത്രി ഇതിലൂടെ ലക്ഷ്യമിട്ടത്‌. ഇതേത്തുടര്‍ന്ന്‌ കൊഹ്‌ലി വീണ്ടും മത്സരം തുടരുകയായും രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 50ാം സെഞ്ചുറി നേടുകയും ചെയ്‌തു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ചിരുന്നു. 231 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞു വീഴ്‌ത്തി. ഏഴ്‌ വിക്കറ്റിന്‌ 75 എന്ന നിലയില്‍ എത്തി നില്‍ക്കെ ശ്രീലങ്കന്‍ നായകന്‍ വെളിച്ചക്കുറവ്‌ ഉണ്ടെന്ന്‌ പരാതിപ്പെട്ടു. തുടര്‍ന്ന്‌ മല്‍സരം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. മല്‍സരം ജയിക്കുമായിരുന്ന ഇന്ത്യയ്‌ക്ക്‌ സമനില കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വരുകയായിരുന്നു.Kerala

Gulf


National

International