80കളിലെ താരങ്ങള്‍ ഒത്തുചേര്‍ന്നു; ഇത്തവണത്തെ കളര്‍കോഡ് പര്‍പ്പിള്‍;timely news image

തങ്ങളുടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കാന്‍ 8090 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു താരസംഗമം. സുഹാസിനിയും ലിസി ലക്ഷ്‌മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍. പര്‍പ്പിള്‍ നിറമുള്ള വസ്‌ത്രം ധരിച്ചാണ്‌ എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്‌. പരിപാടി കൊഴുപ്പിക്കാന്‍ പഴയ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ചു. മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്‌തു, രേവതി, ചിരഞ്‌ജീവി, ഖുശ്‌ബു, റഹ്മാന്‍, ശരത്‌കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്‌ണന്‍, അംബിക, വെങ്കിടേഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തുKerala

Gulf


National

International