ഡോ.ജോര്‍ജ് തയ്യിലിന് എക്‌സലന്‍സ് അവാര്‍ഡ്timely news image

കൊച്ചി: ഹൃദ്രോഗ ചികിത്സാരംഗത്തെ മികച്ച സംഭവനയ്ക്കും ഗ്രന്ഥരചനയ്ക്കും റോട്ടറി കൊച്ചിന്‍ കോസ്‌മോസ് ഏര്‍പ്പെടുത്തിയ റോട്ടറി കോസ്‌മോസ് ഹാര്‍ട്ട് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ.ജോര്‍ജ് തയ്യിലിന്. ലോകഹൃദയദിനത്തില്‍ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഡോ.ജോര്‍ജ് തയ്യില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവനാണ് കോട്ടയം കുറുപ്പന്തറ സ്വദേശിയായ ജോ.ജോര്‍ജ് തയ്യില്‍. ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ്, കെസിബിസി അവാര്‍ഡ്, മുഖ്യമന്ത്രിയില്‍ നിന്നുള്ള ആരോഗ്യരത്‌ന അവാര്‍ഡ് തുടങ്ങി എട്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോളെജ് ഓഫ് കാര്‍ഡിയോളജിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ഹൃദ്രോഗ സംബന്ധമായ  സംശയനിവാരണത്തിനും ബോധവല്‍ക്കരണത്തിനും ഡോ.ജോര്‍ജ് തയ്യിലിന്റെ  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://www.drgeorgethayil.comKerala

Gulf


National

International