കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് ചെന്നിത്തല; എം.എം.മണിയെ ഉള്‍പ്പെടുത്തിയത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലെtimely news image

ആലപ്പുഴ: ഇടുക്കി നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.യുഡിഎഫിന്റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോട് വിരോധമുണ്ടെന്നു കരുതി നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണ്.3200 ഹെക്ടറാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വിസ്തൃതി കുറയ്ക്കുക വഴി ഉദ്യാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ കൊള്ള യുഡി എഫ്അനുവദിക്കില്ല. യുഡിഎഫ് ഇടുക്കി ജില്ലാക്കമ്മറ്റി ചേര്‍ന്ന് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യും.എ കെ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് എടുക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊ​ട്ട​ക്കാ​മ്പൂ​രി​ലേ​ക്കു പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള റ​വ​ന്യു- വ​നം ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ക​ള്ള​നെ താ​ക്കോ​ൽ ഏ​ൽ​പ്പി​ക്കു​ന്ന​തു പോ​ലെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.Kerala

Gulf


National

International