ഐലീഗില്‍ അരങ്ങേറ്റം കുറിച്ച കേരളത്തിന്റെ ഗോകുലം എഫ്‌സിക്ക് തോല്‍വിയോടെ തുടക്കംtimely news image

ഷില്ലോങ്: കേരളത്തിന്റെ ഗോകുലം എഫ്.സിയുടെ ഐലീഗ് അരങ്ങേറ്റം തോല്‍വിയോടെ. ഒരൊറ്റ ഗോളിന് ഷില്ലോങ് ലജോങ്ങിനോട് അവരുടെ തട്ടകത്തില്‍ പൊരുതി കീഴടങ്ങുകയായിരുന്നു ഗോകുലം എഫ്.സി. 79ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അലന്‍ ഡിയോറിയാണ് ഷില്ലോങ് ലജോങ്ങിന്റെ വിജയഗോള്‍ കുറിച്ചത്. സുശാന്ത് മാത്യുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനിറങ്ങിയ ഗോകുലം എഫ്.സി തുടക്കം മുതല്‍ തന്നെ ഷില്ലോങ് ലജോങ്ങിനെ ഒപ്പം പിടിച്ചു. ഗോകുലം കൗണ്ടര്‍ അറ്റാക്കുമായി മുന്നേറിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് മലയാളി താരം ഇര്‍ഷാദിന് ഗോളടിക്കാനുള്ള അവസരമൊത്തു വന്നതാണ്. എന്നാല്‍ ഇര്‍ഷാദിന്റെ ഹെഡര്‍ ഷില്ലോങ് ലജോങ് പ്രതിരോധം ക്ലിയര്‍ ചെയ്തു. മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് ശേഷിക്കെ ഗോകുലത്തിന്റെ പ്രതിരോധപ്പൂട്ട് ഷില്ലോങ് ലജോങ് പൊട്ടിക്കുകയായിരുന്നു. ലജോങ്ങിന് ലഭിച്ച ഫ്രീ കിക്ക് അലന്‍ ഡിയോറി ഗോകുലത്തിന്റെ വല ലക്ഷ്യമാക്കി തിരിച്ചുവിട്ടപ്പോള്‍ പ്രതിരോധ താരം ലക്‌റയ്ക്ക് രക്ഷപ്പെടുത്താനുള്ള സാവകാശം കിട്ടിയില്ല. ലക്‌റയുടെ തലയില്‍ തട്ടി പന്ത് ഗോള്‍പോസ്റ്റിലെത്തി. ഗോകുലത്തിന്റെ മുന്നേറ്റനിരയിലിറങ്ങിയ എംബലയോ കാമോയെ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതും കേരളത്തില്‍ നിന്നുള്ള ടീമിന് തിരിച്ചടിയായി. ഡിസംബര്‍ നാലിന് ചെന്നൈ സിറ്റിക്കെതിരെ കോഴിക്കോട് വെച്ചാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.Kerala

Gulf


National

International