അജിങ്ക്യ രഹാനെ ടീം ഇന്ത്യയുടെ നായകനാകുംtimely news image

നാഗ്‌പൂര്‍ : ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്‌ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കൊഹ്‌ലിക്ക്‌ വിശ്രമം അനുവദിക്കിച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ കണ്ടാണ്‌ തീരുമാനം. ഡിസംബറില്‍ ശ്രീലങ്കയുമായി നടക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകളില്‍ കൊഹ്‌ലി ഉണ്ടാവില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇതിനു പുറമെ മൂന്നാം ടെസ്റ്റിലും നായകന്‌ വിശ്രമം അനുവദിക്കാനാണ്‌ ടീം മാനേജ്‌മന്റ്‌ ആലോചിക്കുന്നതെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നേരത്തെ തിരക്കേറിയ മത്സരക്രമങ്ങള്‍ കാരണം താരങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ വിശ്രമം ലഭിക്കുന്നില്ലെന്ന്‌ കൊഹ്ലി പരാതിപ്പെട്ടിരുന്നു. അതേസമയം കൊഹ്‌ലിയുടെ അഭാവത്തില്‍ വൈസ്‌ ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനെയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. മൂന്ന്‌ മത്സരങ്ങളുള്ള ഏകദിന, ട്വന്റി20 പരമ്പരയില്‍ രോഹിത്‌ ശര്‍മ ടീമിനെ നയിക്കുമെന്ന്‌ നേരത്തെ തന്നെ തീരുമാനമറിയിച്ചിരുന്നു. ഏകദിനത്തില്‍ സഞ്‌ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്കും അവസരം കിട്ടുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കൊഹ്‌ലി തന്നെ നയിക്കും. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ഏകദിന ടീം: രോഹിത്‌ ശര്‍മ (ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, കേദാര്‍ ജാദവ്‌, ദിനേശ്‌ കാര്‍ത്തിക്‌, എം.എസ്‌.ധോണി, ഹാര്‍ദിക്‌ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്‌ യാദവ്‌, യുസ്‌ വേന്ദ്ര ചഹല്‍, ജസ്‌പ്രീത്‌ ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ്‌ കൗള്‍. മൂന്നാം ടെസ്റ്റ്‌ ടീം:അജിങ്ക്യ രഹാനെ (ക്യാപ്‌റ്റന്‍), മുരളി വിജയ്‌, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത്‌ ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, വിജയ്‌ ശങ്കര്‍. ഡിസംബര്‍ രണ്ടിന്‌ ഡല്‍ഹിയിലാണ്‌ മൂന്നാം ടെസ്റ്റ്‌ തുടങ്ങുക. മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 10ന്‌ മുന്നിലാണ്‌.Kerala

Gulf


National

International