എത്ര തിരക്കാണെങ്കിലും അതെല്ലാം ഞാന്‍ മാറ്റിവെയ്ക്കും; കൊഹ്‌ലിയെക്കുറിച്ച് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത് കേള്‍ക്കൂtimely news image

ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കൊഹ്‌ലിയുടെ ബാറ്റിങിനെ പ്രശംസിച്ച്‌ മുന്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. താന്‍ മറ്റെന്ത്‌ പണി ചെയ്‌തിരുന്നാലും കൊഹ്‌ലിയുടെ കളിയുണ്ടെങ്കില്‍ അത്‌ തീര്‍ച്ചയായും കാണുമെന്നാണ്‌ പീറ്റേഴ്‌സണ്‍ പറയുന്നത്‌. ഓസ്‌ട്രേലിയഇംഗ്ലണ്ട്‌ ആഷസ്‌ പരമ്പരയില്‍ ടിവി കമന്റേറ്ററാണ്‌ പീറ്റേഴ്‌സണ്‍. എന്നാല്‍ കളി വിവരണം നടത്തുമ്പോഴും കൊഹ്‌ലി ബാറ്റുചെയ്യുന്നുണ്ടെങ്കില്‍ അത്‌ കാണുകയാണ്‌ മുഖ്യമെന്നതാണ്‌ പീറ്റേഴ്‌സണിന്റെ നിലപാട്‌. ട്വിറ്ററിലൂടെയാണ്‌ പീറ്റേഴ്‌സണ്‍ കൊഹ്‌ലിയുടെ ബാറ്റിങ്‌ കാണുന്ന ഇഷ്ടം പങ്കുവെച്ചത്‌. വിരാട്‌ ബാറ്റ്‌സ്‌, ഐ വാച്ച്‌! എന്നാണ്‌ പീറ്റേഴ്‌സണ്‍ ട്വീറ്റ്‌ ചെയ്‌തത്‌. ആഷസ്‌ കമന്ററിക്കിടയിലും പീറ്റേഴ്‌സണ്‍ വിരാട്‌ കൊഹ്‌ലിയെ പ്രശംസകൊണ്ട്‌ മൂടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ്‌ കൊഹ്‌ലി കഴിഞ്ഞ ദിവസം തികച്ചത്‌.ഇക്കാര്യത്തില്‍ ക്ലൈവ്‌ ലോയ്‌ഡ്‌, മാര്‍ക്ക്‌ ടെയ്‌ലര്‍, ഗോര്‍ഡണ്‍ ഗ്രീനിഡ്‌ജ്‌, മൈക്ക്‌ ഹസി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം എത്താനും കൊഹ്‌ലിയ്‌ക്ക്‌ സാധിച്ചു. കൊഹ്‌ലിയുടെ ഇരട്ടസെഞ്ച്വറിയുടെ കരുത്തില്‍ ശ്രീലങ്കയെ ഒരു ഇന്നിങ്‌സിനും 239 റണ്‍സിനും തകര്‍ത്തതിന്‌ പിന്നാലെയാണ്‌ പീറ്റേഴ്‌സണിന്റെ ട്വീറ്റ്‌ വന്നത്‌.Kerala

Gulf


National

International