എന്റെ ആഗ്രഹം അതല്ലായിരുന്നു; പക്ഷേ നാഗാര്‍ജുന വിളിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞില്ല: കല്ല്യാണി പ്രിയദര്‍ശന്‍timely news image

പ്രശസ്‌ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌. തെലുങ്കു സുപ്പര്‍ താരം നാഗര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിക്കൊപ്പമാണ്‌ കല്യാണിയുടെ ആദ്യ സിനിമ. എന്നാല്‍ താന്‍ മലയാളത്തില്‍ ആദ്യം അഭിനയിക്കാനാണ്‌ ആഗ്രഹിച്ചിരുന്നതെന്നും നടി പറയുന്നു. എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. പക്ഷേ നാഗാര്‍ജുനയെ പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കു നോ എന്നു പറയാനാകില്ല. അത്രയ്‌ക്ക്‌ അടുപ്പമാണ്‌ ആ കുടുംബവുമായിട്ട്‌ എന്നു കല്ല്യാണി പറയുന്നു. അഖില്‍ അക്കിനേനിയുടെ നായികയായിട്ടു കല്ല്യാണി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ വിക്രം കുമാറാണു ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയുടെ ഉടമസ്ഥതയില്‍ ഉള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോസാണ്‌ ഹലോ നിര്‍മ്മിക്കുന്നത്‌. മുമ്പ്‌ സഹസംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനില്‍ ആനന്ദ്‌ ശങ്കറിന്റെ സംവിധാന സഹായിയായാണ്‌ കല്യാണി പ്രവര്‍ത്തിച്ചത്‌.Kerala

Gulf


National

International