ബിസിസിഐയുമായി വീണ്ടും പോരടിക്കാനൊരുങ്ങി കൊഹ്‌ലി; പുതിയ ആവശ്യം കളിക്കാര്‍ക്ക് ആശ്വാസമാകുംtimely news image

ഡല്‍ഹി : തുടര്‍ച്ചയായ മത്സരങ്ങളില്‍ താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിക്കണമെന്ന ആവശ്യത്തിന്‌ പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നായകന്‍ വിരാട്‌ കൊഹ്‌ലി. വെള്ളിയാഴ്‌ച ന്യൂഡല്‍ഹിയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ കൊഹ്‌ലി ഇക്കാര്യം ആവശ്യപ്പെടുമെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതോടെ കൊഹ്‌ലി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക്‌ വേതനം ഇരട്ടിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുതിയ ടെലിവിഷന്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട്‌ ബിസിസിഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ഭീമമായ തുകക്ക്‌ കരാറായിരുന്നു. 250 കോടി ഡോളറാണ്‌ ഇതുവഴി ബോര്‍ഡിനു ലഭിക്കുക. ക്രിക്കറ്റ്‌ വിറ്റ്‌ ബിസിസിഐ സാമ്പത്തിക നേട്ടം കൊയ്യുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ്‌ കൊഹ്‌ലിയുടെ ആവശ്യം. ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30 ന്‌ അവസാനിച്ചിരുന്നു. വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ താരങ്ങളും ബോര്‍ഡ്‌ വൃത്തങ്ങളും കരാര്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും. ഈ വര്‍ഷം ആദ്യമാണ്‌ പ്രതിഫലത്തുക പുതുക്കിയുള്ള കരാര്‍ ബിസിസിഐ പുതുക്കിയത്‌.നിലവില്‍ �എ� ഗ്രേഡില്‍പ്പെട്ട കളിക്കാരന്‌ വര്‍ഷം രണ്ട്‌ കോടി രൂപയും �ബി� ഗ്രേഡിലുള്ള കളിക്കാരന്‌ ഒരു കോടി രൂപയും �സി� ഗ്രേഡ്‌ കളിക്കാരന്‌ 50 ലക്ഷം രൂപയുമാണ്‌ പ്രതിഫലം. ലോകത്തിലെ ഏറ്റവുമധികം വരുമാനമുളള ക്രിക്കറ്റ്‌ സംഘടനയാണ്‌ ബിസിസിഐ. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ബിസിസിഐയുടെ സംഭാവനയാണ്‌. നിലവില്‍ കളിക്കാര്‍ക്ക്‌ വരുമാനം നല്‍കുന്നതില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും സൗത്ത്‌ ആഫ്രിയ്‌ക്കും പിന്നിലാണ്‌ ഇന്ത്യ. നേരത്തെ മത്സരക്രമങ്ങളിലെ അപാകതയെചൊല്ലി ബിസിസിഐയേ വിമര്‍ശ്ശിച്ച്‌ കൊഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന്‌ ഇന്ത്യന്‍ നായകന്‌ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി20 മത്സരങ്ങളില്‍ നിന്ന്‌ വിശ്രമം അനുവദിച്ചിരിക്കുകയാണ്‌.Kerala

Gulf


National

International