ബ്ലാസ്‌റ്റേഴ്‌സിന്റെ ഖ്യാതി ഇന്ത്യ കടന്ന് യൂറോപ്പിലേക്കും; ഇതാണ് കാരണം



timely news image

നാല്‌ സീസണുകളിലായി മികച്ച ആരാധക പിന്തുണയോടെ കളിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഖ്യാതി കേരളവും ഇന്ത്യയും വിട്ട്‌ യൂറോപ്പിലേക്കും പരക്കുകയാണ്‌. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലെ ജനപ്രിയ ക്ലബുകളിലൊന്നണത്രെ ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ടീം. കാരണമെന്തെന്നല്ലേ, ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെ സാന്നിദ്ധ്യം തന്നെ. ബള്‍ഗേറിയയിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ വെബ്‌സൈറ്റായ �സ്‌പോര്‍ട്ടാലില്‍� ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയുടെ തല്‍സമയ വിവരങ്ങളും ലേഖനങ്ങളും നിരവധിയുണ്ട്‌. ബള്‍ഗേറിയന്‍ ഭാഷയിലാണ്‌ ഈ വെബ്‌ സൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ ആരാധകരുടെ പ്രതികരണങ്ങളും നിരവധി വന്നിട്ടുണ്ട്‌. �സ്വീഡന്റെ ജഴ്‌സിയുമായി സാമ്യമുള്ള ടീം� എന്നാണു ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ചുള്ള പ്രതികരണങ്ങളിലൊന്ന്‌. ബെര്‍ബറ്റോവ്‌ സ്വന്തം നിലയ്‌ക്കും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബെര്‍ബറ്റോവ്‌ എഴുതിയ ബ്ലാസ്‌റ്റേഴ്‌സ്‌ കുറിപ്പുകളുണ്ട്‌, ഒട്ടേറെ ചിത്രങ്ങളും. ഇവയ്‌ക്കും ബള്‍ഗേറിയനിലുള്ള നിന്നുള്ള കമന്റുകള്‍ കാണാം. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്‌ ഉപയോഗിച്ച്‌ ഇവ വായിച്ചെടുക്കാന്‍ അല്‍പം പണിപ്പെടേണ്ടി വരുമെന്നു മാത്രം. �ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പില്‍ പെട്ടെന്ന്‌ ഒരു ഗോളടിക്ക്‌� ബള്‍ഗേറിയക്കാരനായ സാവ സ്‌റ്റോയ്‌ഷേവിന്റെ കമന്റാണിത്‌. ഏതായാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച്‌ ഇതൊരു സുവര്‍ണ മുഹൂര്‍ത്തമാണ്‌. ടീം പിറന്ന്‌ നാലാം വര്‍ഷത്തില്‍ തന്നെ യൂറോപ്പിലും ഖ്യാതി എത്തിയ സന്തോഷത്തിലാണ്‌ മലയാളി ഫുട്‌ബോള്‍ ലോകവും. അതേസമയം ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ട്‌ മത്സരങ്ങളിലും സമനില വഴങ്ങിയ ടീം മൂന്നാം കളിക്ക്‌ തയ്യാറെടുക്കുകയാണ്‌. ഡിസംബര്‍ മൂന്നിന്‌ കൊച്ചിയിലാണ്‌ അടുത്ത കളി. ആദ്യ മത്സരം മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയോടായിരുന്നപ്പോള്‍ രണ്ടാം മത്സരം ഐസ്‌എല്ലിലെ പുതുമുഖം ജംഷഡ്‌പൂരിരോടാണ്‌ ഗോള്‍ രഹിത സമനില വഴങ്ങിയത്‌.



Kerala

Gulf


National

International