ഞാനും വിജയ്‌യുടെ ആരാധികയാണെന്ന് മഞ്ജു; നേരില്‍ കാണാന്‍ സുന്ദരിയാണെന്ന് വിജയ് സേതുപതി; വീഡിയോ വൈറല്‍timely news image

അജിത്തിനെയും സൂര്യയെയും വിജയ്‌യെയും പോലെ ഇപ്പോള്‍ വിജയ്‌ സേതുപതിയ്‌ക്കും മലയാളത്തില്‍ ഫാന്‍സ്‌ അസോസിയേഷനുണ്ട്‌. മക്കള്‍സെല്‍വന്‍ എന്ന ചെല്ലപ്പേരോടെ അറിയപ്പെടുന്ന വിജയ്‌ സേതുപതിക്കാണ്‌ ഇത്തവണത്തെ ഏഷ്യാവിഷന്‍ തമിഴ്‌ ഷൈനിങ്‌ സ്റ്റാര്‍ പുരസ്‌കാരം. മഞ്‌ജുവാണ്‌ പുരസ്‌കാരം നല്‍കിയത്‌. പുരസ്‌കാര വേദിയില്‍ വെച്ച്‌ രസകരമായ സംഭാഷണമുണ്ടായി. മഞ്‌ജുവിനോടുള്ള ആരാധന വിജയ്‌ സേതുപതിയും, സേതുപതിയോടുള്ള ആരാധന മഞ്‌ജുവും വെളിപ്പെടുത്തി. മലയാളത്തിലെ ഇഷ്ട താരത്തെ കുറിച്ചും വിജയ്‌ സംസാരിച്ചു. ഷാര്‍ജയില്‍ വച്ചാണ്‌ ഇത്തവണത്തെ ഏഷ്യവിഷന്‍ അവാര്‍ഡ്‌ദാന ചടങ്ങ്‌ നടന്നത്‌. താരസമ്പന്നമായി ചടങ്ങില്‍ ബോളിവുഡ്‌ താരങ്ങളായ ദീപിക പദുക്കോണ്‍, അദിതി റാവു. കുനാല്‍ കപൂര്‍ എന്നിവരും ഉണ്ടായിരുന്നു. ചടങ്ങില്‍ തമിഴ്‌ ഷൈനിങ്‌ സ്റ്റാറിനുള്ള പുരസ്‌കാരം നല്‍കാനാണ്‌ മഞ്‌ജു വാര്യര്‍ എത്തിയത്‌. ഈ വര്‍ഷം എണ്ണമറ്റ നല്ല ചിത്രങ്ങളുടെ ഭാഗമായ വിജയ്‌ തന്നെയാണ്‌ ആ പുരസ്‌കാരത്തിന്‌ യോഗ്യന്‍.വിജയ്‌ക്ക്‌ പുരസ്‌കാരം നല്‍കിയ മഞ്‌ജു മൈക്ക്‌ എടുത്ത്‌ ആദ്യം പറഞ്ഞത്‌, �ഒരു കഥൈ സൊല്ലട്ടുമാ വിജയ്‌� എന്നാണ്‌. ഇവിടെയിരിക്കുന്ന എല്ലാവരെയും പോലെ ഞാനും വിജയ്‌ യുടെ വലിയ ആരാധികയാണെന്നും ഒരു സിനിമ ഒരുമിച്ച്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മഞ്‌ജു പറഞ്ഞു. മൈക്ക്‌ എടുത്ത വിജയ്‌ സേതുപതിയും ഒട്ടും കുറച്ചില്ല. താനും മഞ്‌ജുവിന്റെ കടുത്ത ആരാധകനാണെന്നും ഇന്നാണ്‌ നേരില്‍ കാണാന്‍ അവസരം ലഭിച്ചത്‌ എന്നും മാത്രമല്ല, മഞ്‌ജു നേരില്‍ അതിസുന്ദരിയാണെന്നും വിജയ്‌ സേതുപതി പറഞ്ഞു. മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഏറ്റവും ഇഷ്ടം എന്ന്‌ ചോദിച്ചപ്പോള്‍, ഒന്ന്‌ ചിരിച്ചിട്ട്‌ വിജയ്‌ സേതുപതി പറഞ്ഞു �മോഹന്‍ലാല്‍�. തന്മാത്ര എന്ന ചിത്രം വലിയ ഇഷ്ടമാണെന്നും മക്കള്‍ സെല്‍വന്‍ പറഞ്ഞു. മോഹന്‍ലാല്‍ സാറിന്റെ തന്മാത്ര എന്ന ചിത്രം കണ്ട്‌ വീണുപോയി. ഒരിക്കലെങ്കിലും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ചിത്രത്തില്‍ ലാല്‍ സാര്‍ ഓഫീസിലെത്തി, വീടാണെന്ന്‌ കരുതി ഡ്രസ്സ്‌ മാറുന്ന്‌ സീനുണ്ട്‌. അപാരമാണ്‌ ആ രംഗം വിജയ്‌ സേതുപതി പറഞ്ഞു. മമ്മൂട്ടിയെയും ഇഷ്ടമാണ്‌. രാജമാണിക്യം എന്ന ചിത്രമാണ്‌ ഏറ്റവും പ്രിയം. ഭാഗ്യദേവതയും എന്റെ ഇഷ്ട ചിത്രമാണ്‌. തൊണ്ടിമുതല്‍ എന്ന ചിത്രത്തില്‍ ഫഹദ്‌ ഫാസില്‍ തകര്‍ത്തു. ഫഹദും ദുല്‍ഖറും ജെന്റില്‍മാന്‍ ആണ്‌ സേതുപതി പറഞ്ഞു.Kerala

Gulf


National

International