ഇ അഹമ്മദിന്റെ മകളുടെ ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദ് അന്തരിച്ചുtimely news image

ദുബൈ: മുന്‍മന്ത്രിയും എംപിയുമായിരുന്ന ഇ. അഹമ്മദിന്റെ മകളുടെ ഭര്‍ത്താവ്‌ ഡോ. ബാബു ഷെര്‍സാദ്‌ (54) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്‌. ദുബൈ റാഷിദ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്‌ ചാലപ്പുറം സ്വദേശിയായ ഡോ. ബാബു ഷെര്‍സാദ്‌ വര്‍ഷങ്ങളായി കുടുംബസമേതം ദുബൈയിലാണ്‌ താമസം. അമേരിക്കയിലുള്ള ഡോ. സുമയ്യ, സുഹൈല്‍, യുകെയില്‍ പഠിക്കുന്ന സഫീര്‍ എന്നിവര്‍ മക്കളാണ്‌. നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ്‌ കോഴിക്കോട്‌ കല്ലായി മുള്ളത്ത്‌ കുടുംബാംഗമാണ്‌. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മൃതദേഹത്തോട്‌ അധികൃതര്‍ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതില്‍ മുഖ്യപങ്കുവഹിച്ചരില്‍ ഇദ്ദേഹവുണ്ടായിരുന്നു. ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ നിയമമാക്കണമെന്ന്‌ ആവശ്യമുന്നയിച്ച്‌ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്‌ മരണം. ഈ ആവശ്യമുന്നയിച്ച്‌ ഡോ. ഷെര്‍സാദും ഭാര്യ ഡോ. ഫൗസിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട്‌ ചര്‍ച്ച നടത്തി രേഖകള്‍ കൈമാറിയിരുന്നു. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്‌.Kerala

Gulf


National

International