ഏറെ അഭിമാനം തോന്നി അപ്പോള്‍ ; മമ്മൂട്ടിയുടെ നായികയാകുന്നതിന്റെ ത്രില്ലില്‍ ഇനിയtimely news image

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോള്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത് ഇനിയയാണ്. കോട്ടയത്തുകാരി ആനിയായാണ് താരം പരോളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം. തനി നാടന്‍ കഥാപാത്രമാണ് തനിക്ക് ചിത്രത്തിലെന്ന് ഇനിയ പറയുന്നു. പരോളിന്റെ ആദ്യ ദിവസങ്ങളില്‍ വലിയ ത്രില്ലിലായിരുന്നുവെന്നും, വളരെ മികച്ച പിന്തുണയാണ് മമ്മൂക്ക നല്‍കിയതെന്നും താരം പറഞ്ഞു. തങ്ങളിരുവരുമുള്ള ഒരു നീണ്ട ഇമോഷണല്‍ രംഗത്തില്‍ തന്റെ ക്ലോസപ്പ് എടുക്കാന്‍ മമ്മുക്ക ആവശ്യപ്പെട്ടു. ഇടയ്ക്ക് ശരത്തില്‍ നിന്ന് മൈക്ക് വാങ്ങി അത് ഡയറക്റ്റ് ചെയ്യാനും മമ്മുക്ക താല്‍പ്പര്യപ്പെട്ടു, ഒരു പെര്‍ഫോമന്‍സ് അത്രയും ഇഷ്ടപ്പെട്ടാല്‍ മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്യുകയെന്നാണ് സെറ്റില്‍ എല്ലാവരും പറഞ്ഞത്. ഏറെ അഭിമാനം തോന്നി അപ്പോള്‍, ഇനിയ പറയുന്നു.Kerala

Gulf


National

International