സലില്‍ എസ് പരേഖ് ഇന്‍ഫോസിസിന്റെ പുതിയ സിഇഒtimely news image

ബംഗളൂരു: ഇന്‍ഫോസിസ് സി.ഇ.ഒ ആന്റ് മാനേജിങ് ഡയറക്ടറായി സലില്‍.എസ്.പരേഖിനെ നിയമിച്ചു. 2018 ജനുവരി രണ്ടിന് അദ്ദേഹം പുതിയ സി.ഇ.ഒയായി ചുമതലയേല്‍ക്കും. രണ്ട് മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് സലിലിനെ സി.ഇ.ഒയായി ഇന്‍ഫോസിസ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കാപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമാണ് പ്രകാശ്. കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബോംബൈ ഐ.ഐ.ടിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും നേടിയിട്ടുണ്ട്. പരേഖിനെ സി.ഇ.ഒയായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം കമ്പനിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയര്‍മാന്‍ നന്ദന്‍ നിലേകേനി പ്രതികരിച്ചു. വിശാല്‍ സിക്കക്ക് പകരം യു.ബി പ്രവീണ്‍ റാവുവിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലാവധി 2018 ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെയാണ് പുതിയ സി.ഇ.ഒയെ കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.Kerala

Gulf


National

International