ജപ്പാനിൽ അനിമേഷൻ സ്​റ്റുഡിയോക്ക്​ അക്രമി തീയിട്ടു; 33 മരണം, ഞെട്ടൽtimely news image

ടോക്യോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ പ്രവർത്തിക്കുന്ന അനിമേഷൻ സ്റ്റുഡിയോയിൽ അക്രമി തീയിട്ടതിനെ തുടർന്ന്​ 33 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. മുപ്പതിലേറെ പേർക്ക്​ പരുക്കേറ്റു​. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. ഇനിയും ഏറെ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ്​ വിവരം. ക്യോട്ടോ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് ‌‌ഇക്കാര്യമറിയിച്ചത്​. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. 41കാരനായ വ്യക്തിയാണ്​ അക്രമിയെന്നും​ ഇയാൾ കെട്ടിടത്തിനുള്ളിൽ പെട്രോൾ ഒ​ഴിച്ചശേഷം തീയിടുകയായിരുന്നുവെന്നുമാണ്​ വിവരം. എന്നാൽ ഇയാളെ കുറിച്ചോ അക്രമത്തിന്‍റെ ഉദ്ദേശം സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International