ആദ്യ പ്രണയമായിരുന്നു രഘു; മകനെയോര്‍ത്തപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു; റഹ്മാനൊപ്പം നിരവധി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു: രോഹിണിtimely news image

തെന്നിന്ത്യന്‍ സിനിമാ ലോകത്ത്‌ മിന്നിത്തിളങ്ങിയ താരമാണ്‌ രോഹിണി. നാടന്‍ സൗന്ദര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സിനിമാ ജീവിതത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്‌. മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവര്‍ പോലും മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു പറയുന്നു രോഹിണി. താന്‍ ഏറ്റവും ഗോസിപ്പുകള്‍ കേട്ടിട്ടുള്ളത്‌ നടന്‍ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓര്‍ക്കുന്നു. രണ്ടുപേരും ടീനേജ്‌ പ്രായക്കാരായിരുന്നു, അന്നു ഗോസിപ്പുകള്‍ വന്നപ്പോള്‍ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു, പിന്നീട്‌ റഹ്മാന്‍ തന്നെയാണ്‌ പറഞ്ഞത്‌ അതെന്തിനു ഗൗരവമാക്കിയെടുക്കണം വെറുമൊരു ഗോസിപ്പ്‌ അല്ലേ എന്ന്‌. നടന്‍ രഘുവരനുമായി പിരിഞ്ഞ്‌ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു ചിന്തിക്കാത്തതിന്റെ കാരണവും രോഹിണി പറഞ്ഞു. തനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്‌. അതുകൊണ്ട്‌ ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അതു റിഷിയെ എങ്ങനെ ബാധിക്കുമെന്ന്‌ തനിക്കു ഭയമുണ്ടായികുന്നു. ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്‌. റിഷിക്കു പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്‌. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല. രോഹിണി പറഞ്ഞു. �രഘു നല്ല സ്‌നേഹമുള്ളയാളായിരുന്നു. ആരുവന്നു ചോദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷന്‍ എന്ന ഡിസീസായിരുന്നു പ്രശ്‌നം. ഞാന്‍ ആ ഡിസീസിനോടു തോറ്റുപോയി. രഘുവിനെ അതില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ്‌ പിരിയാന്‍ തീരുമാനിച്ചത്‌. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോര്‍ത്തപ്പോഴാണ്‌ പിരിഞ്ഞത്‌. തന്റെ ആദ്യപ്രണയമായിരുന്നു രഘുവെന്നും രോഹിണി പറഞ്ഞു.Kerala

Gulf


National

International