ഓഖി ദുരന്തം: നഷ്ട പരിഹാരം എത്രയും പെട്ടെന്ന് നല്‍കണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി



timely news image

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തില്‍ ഇരയായവര്‍ക്ക്‌ എത്രയും പെട്ടന്ന്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടര്‍മാര്‍ക്ക്‌ ഇത്‌ സംബന്ധമായ നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. നിലവിലുള്ള മാനദണ്ഡ പ്രകാരം നല്‍കുന്ന നഷ്ടപരിഹാര തുക കുറവാണെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക്‌ 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക്‌ അര്‍ഹിച്ച ധനസഹായവും നല്‍കും. ചുഴലിക്കാറ്റ്‌ നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ ഒരാഴ്‌ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ്‌ സൗജന്യ റേഷന്‍ അനുവദിച്ചത്‌. മറ്റു തീരുമാനങ്ങള്‍: ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. ക്യാമ്പുകളിലെ ശുചിത്വം പ്രധാനകാര്യമാണ്‌. കുട്ടികള്‍ക്ക്‌ പ്രത്യേക ശ്രദ്ധ നല്‍കണം. കുട്ടികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. കേമ്പുകള്‍ ശുചിയാക്കുന്നതിനു ആവശ്യമെങ്കില്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കാവുന്നതാണ്‌. ദുരിതബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തണം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെ പോലെ പരിഗണിച്ച്‌ നടപടികള്‍ സ്വീകരിക്കണം.



Kerala

Gulf


National

International