അനധികൃത ഭൂമി സമ്പാദനം; പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണംtimely news image

മലപ്പുറം: അനധികൃത മിച്ച ഭൂമിക്കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വച്ചതിനാണ് അന്വേഷണം. രണ്ടാം ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. വിവരങ്ങള്‍ പരിശോധിക്കാന്‍ 4 വില്ലേജ് ഓഫീസുകള്‍ക്ക് കത്ത് നല്‍കി. അതേസമയം പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് എംഎല്‍എക്കെതിരായ നടപടി വൈകുന്നത്. തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലാ കലക്ടറായിരുന്ന ടി.ഭാസ്‌കരനാണ് തടയണ പൊളിക്കാനുള്ള ഉത്തരവ് ആദ്യം നൽകിയത്. എന്നാൽ ഈ ഉത്തരവ്  പൊതുമരാമത്ത് വകുപ്പ് വൈകിപ്പിച്ചു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതർ കൈമലർത്തിയത്. തുടർന്ന് ഡാം പൊളിക്കാനുള്ള ചുമതല ഇപ്പോഴത്തെ കളക്ടർ അമിത് മീണ ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ ഇതും നീളുകയായിരുന്നു. അൻവറിനെതിരെ  പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഡി.സി.സി രാപ്പകൽ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.Kerala

Gulf


National

International