ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി

ഹരിയാന: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ കേരളം കീരിടം നിലനിര്‍ത്തി. തുടര്‍ച്ചയായ ഇരുപതാം തവണയാണ് കിരീടം നേടുന്നത്. ആതിഥേയരായ ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീട നേട്ടത്തിലേക്ക് കുതിച്ചത്. 9 സ്വര്‍ണ മെഡലുകളോടെയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. കേരളം 80 പോയിന്റാണ് നേടിയത്. അതേസമയം 1500 മീറ്ററിൽ കേരളത്തിന്റെ ആദർശ് ഗോപിയും അനുമോൾ തമ്പിയും സ്വർണം നേടി. ഇരുവരും കോതമംഗലം മാർ ബേസിലിന്റെ താരങ്ങളാണ്. ചില ഇനങ്ങളില്‍ മത്സരം ബാക്കിയുണ്ടെങ്കിലും കേരളത്തെ ഇനി ഹരിയാനയ്ക്ക് മറികടക്കാനാകില്ല. വ്യാഴാഴ്ച നടന്ന 9 ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും മേല്‍ക്കൈ നേടിയത്. ഡിസ്കസ് ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ അലക്സ് പി തങ്കച്ചന് 50.57 മീറ്റര്‍ എറിഞ്ഞ് നേടിയ സ്വര്‍ണം ചരിത്രമായി. ദേശീയ സ്കൂള്‍മീറ്റില്‍ മുമ്പ്് ആരും സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയിട്ടില്ല. ട്രിപ്പിള്‍ ജമ്പില്‍ മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ പി ആര് ഐശ്വര്യ 12.53 മീറ്റര്‍ ചാടി ഒന്നാമതെത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് സ്കൂളിലെ ജെ വിഷ്ണുപ്രിയ 1:04.58 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പി 10:06.09 സെക്കന്‍ഡില്‍ വെള്ളി കരസ്ഥമാക്കി. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കെ ആര് ആതിരയ്ക്കാണ് വെങ്കലം. ഹിമാചല്‍പ്രദേശിലെ സീമ 10:00.44 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളിലെ അനന്തു വിജയന് 54.62 സെക്കന്‍ഡില്‍ വെള്ളി നേടി. എന്‍.എസ് അക്ഷയ് ഏഴാം സ്ഥാനത്തായി. സ്വര്‍ണം ഗുജറാത്തിലെ ഉതേക്കര്‍ ധവാലിനാണ് (54.58). ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ തമിഴ്നാടിന്റെ എസ് മണിരാജ് (15.70 മീറ്റര്‍) സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന് വെള്ളിയും വെങ്കലവും കിട്ടി. പറളി സ്കൂളിലെ എന്‍ അനസ് 15.39 മീറ്ററാണ് താണ്ടിയത്. എ അജിത് 14.97 മീറ്ററോടെ മൂന്നാമതായി. ഹൈജമ്പില്‍ ഹരിയാനയുടെ ഗുര്ജീത്സിങ് 2.06 മീറ്റര്‍ ചാടി സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ജാവ്ലിന്‍ത്രോയില്‍ ബിഹാറിന്റെ മിനു സോറന് 44.41 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. കേരളത്തിന്റെ എന്‍ ഇന്ദുമതി (38.45 മീറ്റര്‍) അഞ്ചും എല്‍ അനില (31.85 മീറ്റര്‍) ഏഴും സ്ഥാനത്തായി.
Kerala
-
ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടുന്നതിന് ‘പരിഹാസ’
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയ
Gulf
-
സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു
ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്സയിലാണ് തൃശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു
National
-
ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന വിവാദ
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്വര്. ബലാത്സംഗങ്ങള്‍ നിര്‍ഭാഗ്യകരമാണെങ്കിലും അവ ഇല്ലാതാക്കാന്‍
International
-
ആഗോള താപനവും, മലിനീകരണവും; ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ
ക്വീന്‍സ് ലാന്‍ഡ്: പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയുമായ ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ