രോഹിത്തിനെ ഓപ്പണറായി ഇറക്കരുത്;50 റണ്‍സ് കഴിഞ്ഞാല്‍ ധവാന്‍ അപകടകാരിയാകുമെന്നും സേവാഗ്timely news image

മുംബൈ: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ തയ്യാറെടക്കുമ്പോള്‍ തന്റെ കാഴ്‌ച്ചപ്പാടുകള്‍ തുറന്നു പറഞ്ഞ്‌ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്‌ രംഗത്ത്‌. ഫെയ്‌സ്‌ബുക്ക്‌ വീഡിയോയിലൂടെയായിരുന്നു വീരു മനസ്‌ തുറന്നത്‌. ലോകത്ത്‌ ഇന്നു കളിക്കുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരാണെന്നും ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യയ്‌ക്ക്‌ വെല്ലുവിളിയാവുക ഏതൊക്കെ താരങ്ങളായിരിക്കുമെന്നുമാണ്‌ വീരു വീഡിയോയിലൂടെ അഭിപ്രായപ്പെട്ടത്‌. ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ പരമ്പരയില്‍ സൂക്ഷിക്കേണ്ട താരങ്ങളായി സേവാഗ്‌ ചൂണ്ടിക്കാണിക്കുന്നവരില്‍ ഒന്നാമന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കൊഹ്‌ലിയാണ്‌. ലോക ക്രിക്കറ്റില്‍ ഇന്ന്‌ വിരാടിനെ വെല്ലാന്‍ ആരുമില്ലെന്നും ഫ്രണ്ട്‌ ഫൂട്ടില്‍ തന്നെ കളിക്കാന്‍ വിരാട്‌ ശ്രമിക്കണമെന്നും വീരു പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ്മയും അപകടകാരിയാകുമെന്നും വീരു പ്രതീക്ഷിക്കുന്നുണ്ട്‌. എന്നാല്‍ രോഹിത്‌ ശര്‍മ്മയെ ഓപ്പണറായി ഇറക്കുന്നതിന്‌ പകരം ആറാമനായി ഇറക്കണമെന്നാണ്‌ സേവാഗ്‌ പറയുന്നത്‌. 50 റണ്‍സ്‌ നേടാന്‍ കഴിഞ്ഞാല്‍ ശിഖര്‍ ധവാനും അപകടകാരിയാകുമെന്നും സേവാഗ്‌ പറയുന്നു. അതേസമയം പോര്‍ട്ടീസ്‌ ബൗളര്‍മാരായ റബാഡയും സ്‌റ്റെയിനും ഫിലാന്‍ഡറും ഇന്ത്യയ്‌ക്ക്‌ വെല്ലുവിളിയാകുമെന്നും സെവാഗ്‌ കരുതുന്നു.ഈ വര്‍ഷം ആരംഭിക്കുന്നത്‌ തന്നെ ഇന്ത്യന്‍ ടീമിനെ അപേക്ഷിച്ച്‌ വെല്ലുവിളിയോടെയാണ്‌. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമിനും കൊഹ്‌ലിക്കും കടുത്ത പരീക്ഷണമായിരിക്കുമെന്നും സേവാഗ്‌ വ്യക്തമാക്കി. വിരാട്‌, ജോ റൂട്ട്‌, വില്യംസണ്‍, വാര്‍ണര്‍ എന്നിവരാണ്‌ സേവാഗിന്റെ അഭിപ്രായത്തില്‍ ഇന്ന്‌ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍. അതില്‍ തന്നെ വിരാടിനാണ്‌ സേവാഗിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം. ജനുവരി 5 മുതല്‍ ഫെബ്രുവരി 24 വരെയാണ്‌ ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ്‌ മല്‍സരങ്ങളും 6 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ്‌ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.Kerala

Gulf


National

International