അച്ഛന്റെ പാതയിലൂടെ മകനും; കൈഫിന്റെ മകന്റെ ബാറ്റിങ് വീഡിയോ പങ്കുവെച്ച് സച്ചിന്‍timely news image

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ മുഹമ്മദ്‌ കൈഫിന്റെ മകന്‍ പ്രശസ്‌ത ഗെയിം പ്ലാറ്റ്‌ഫോമായ സ്‌മാഷില്‍ ബാറ്റ്‌ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വീഡിയോ പങ്കുവെച്ചതിനൊപ്പം നല്ല ക്യാപ്‌ഷന്‍ നല്‍കാനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറന്നില്ല. അതിമനോഹരമായി ജൂനിയര്‍ കൈഫ്‌ പന്തിനെ കവര്‍െ്രെഡവ്‌ ചെയ്യുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്‌.�ജൂനിയര്‍ കൈഫ്‌ അതിമനോഹരമായി കവര്‍ഡൈവിലൂടെ പന്ത്‌ അടിച്ചുവിടുന്നു. കളി തുടര്‍ന്നു കൊണ്ടിരിക്കൂ..�വീഡിയോയ്‌ക്കു ചുവടെ സച്ചിന്‍ എഴുതി. 2011 ലായിരുന്നു കൈഫിന്റെയും മാധ്യമപ്രവര്‍ത്തകയായ പൂജ യാദവിന്റെയും വിവാഹം. 37 കാരനായ കൈഫ്‌ ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. യുവരാജിനൊപ്പം ചേര്‍ന്ന്‌ ടീമില്‍ മികച്ച ഫീല്‍ഡിംഗ്‌ പ്രകടനം കാഴ്‌ചവെച്ച താരം കൂടിയാണ്‌ മുഹമ്മദ്‌ കൈഫ്‌.Kerala

Gulf


National

International