കാഴ്ചയുടെ വിസ്മയം തീര്‍ത്ത് ദുബൈ; ഏറ്റവും മികച്ച പുതുവര്‍ഷാഘോഷ വേദിയായി ബുര്‍ജ് ഖലീഫtimely news image

ദുബൈ: കാഴ്‌ചയുടെ വര്‍ണ വിസ്‌മയം തീര്‍ത്ത്‌ യുഎഇ പുതുവത്സരം ആഘോഷിച്ചു. നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും പുതു പ്രതീക്ഷകളും പ്രാര്‍ഥനകളുമായി യുഎഇ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റു. ഗള്‍ഫിലെ ഏറ്റവും മികച്ച പുതുവര്‍ഷാഘോഷ വേദിയായത്‌ ബുര്‍ജ്‌ ഖലീഫ ആയിരുന്നു. ഒറ്റകെട്ടിടത്തില്‍ ലോകത്തെ ഏറ്റവും വലിയ ലേസര്‍ വെളിച്ചത്തിന്റെ വിസ്‌മയമാണ്‌ ദുബൈയിലെ ബുര്‍ജ്‌ ഖലീഫ തീര്‍ത്തത്‌. ഇതോടെ ബുര്‍ജ്‌ ഖലീഫ ലോക റെക്കോര്‍ഡിലും ഇടംപിടിച്ചു.വൈകുന്നേരം മുതല്‍ തന്നെ ബുര്‍ജ്‌ ഖലീഫയിലേക്കും ഡൗണ്‍ടൗണിലേക്കുമുള്ള റോഡുകള്‍ നിറഞ്ഞ്‌ കവിഞ്ഞിരുന്നു. പൊലീസിന്റെയും ആര്‍ടിഎയുടെയും കൃത്യമായ ഗതാഗത ക്രമീകരണത്തിലൂടെ ദുബൈ നഗരം ട്രാഫിക്‌ ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട്‌ നീങ്ങി. ആഘോഷങ്ങള്‍ക്ക്‌ ഇത്തവണ വെടിക്കെട്ട്‌ ഇല്ലെന്ന്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മറ്റെന്ത്‌ അത്ഭുതമാകും എന്നു കാത്തിരുന്നവരുടെ മുന്നിലേക്ക്‌ മാസ്‌മരിക സംഗീതത്തിന്റെ അകമ്പടിയില്‍ കൗണ്ട്‌ ഡൗണ്‍ തുടങ്ങി. അതോടെ ആയിരക്കണക്കിന്‌ ക്യാമറകള്‍ ഉയര്‍ന്നു. പിന്നെ പുതുവര്‍ഷ ആശംസാ സന്ദേശം വര്‍ണമായി ഒഴുകി. രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായിദിന്റെ ജന്മശതാബ്ദമി പ്രമാണിച്ച്‌ സായിദ്‌ വര്‍ഷം ആചരിക്കുന്നതിന്റെ സന്ദേശവും ഉയര്‍ന്നു. പിന്നാലെ രാഷ്ട്ര പതാകയും അടയാള ചിഹ്നങ്ങളും ബുര്‍ജിന്‌ മേല്‍ തെളിഞ്ഞു.Kerala

Gulf


National

International