ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് മനസു തുറന്ന് രോഹിത് ശര്‍മ്മtimely news image

ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച്‌ മനസ്‌ തുറന്ന്‌ ഹിറ്റ്‌മാന്‍ രോഹിത്‌ ശര്‍മ. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പുതിയൊരു ടീം ഇന്ത്യയെയായിരിക്കും കാണുകയെന്നും പരമ്പര സ്വന്തമാക്കാന്‍ ശേഷിയുള്ള പല ഘടകങ്ങളും ഇന്ത്യന്‍ ടീമിനുണ്ടെന്നും രോഹിത്‌ പറഞ്ഞു. വിദേശത്തും നാട്ടിലും ഒരേ പോലെ കളിക്കുന്ന ടീമാണ്‌ ദക്ഷിണാഫ്രിക്ക. എങ്കിലും അവരെ നേരിടാന്‍ എല്ലാവിധത്തിലും തയാറെടുത്തുകഴിഞ്ഞതായും രോഹിത്‌ ശര്‍മ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നേരത്തെ എത്തിയെന്നത്‌ ശരിയാണ്‌. എന്നാല്‍ അവിടെ പ്രത്യേകിച്ച്‌ സന്നാഹ മല്‍സരങ്ങളൊന്നും കളിച്ചിരുന്നില്ല. ആഷസിന്‌ തയാറാകാന്‍ ഇംഗ്ലണ്ട്‌ ഒരു മാസം മുമ്പാണ്‌ ഓസ്‌ട്രേലിയയിലെത്തിയത്‌. അത്രത്തോളം തയാറെടുപ്പുകളൊന്നും ഇന്ത്യ എടുത്തിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ പരിശീലനം നടത്തിയുള്ള തയാറെടുപ്പ്‌ ഇന്ത്യയ്‌ക്ക്‌ ഗുണം ചെയ്യണമെന്നുമില്ല. വിദേശത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്‌ പരീശീലന രീതികള്‍ ടീം ഇന്ത്യ മാറ്റുന്നതെന്നും ഒരു ദേശീയ മാധ്യമത്തോട്‌ രോഹിത്‌ പറഞ്ഞു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ആക്രമണ ശൈലിയാണ്‌ ദക്ഷിണാഫ്രിക്കയുടെത്‌. വ്യത്യസ്‌തതയിലും അനുഭവത്തിലും അവര്‍ക്ക്‌ പരീക്ഷിക്കാന്‍ ഏറെയുണ്ട്‌. ഇന്ത്യന്‍ ഓപ്പണിങിന്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഡെയ്‌ല്‍ സ്‌റ്റെയ്‌നിനെ പോലൊരു ബോളര്‍ക്കാകും. കഗിസോ റബാഡയും മോണി മോര്‍ക്കലും കരുത്തര്‍ തന്നെ. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ വെര്‍നണ്‍ ഫിലാന്‍ഡറേയും നേരിടുന്നത്‌ സമ്മര്‍ദ്ദമുണ്ടാക്കും. അടുത്ത ഒരു വര്‍ഷത്തിനിടെയുള്ള മല്‍സരങ്ങളില്‍ ഏറ്റവും വെല്ലുവിളിയാകുന്ന ബോളിങ്‌ ദക്ഷിണാഫ്രിക്കയിലേതാകുമെന്നും രോഹിത്‌ വ്യക്തമാക്കി.Kerala

Gulf


National

International