ഗതാഗത മേഖലയില്‍ വന്‍ പദ്ധതികളുമായി അജ്മാന്‍; രാജ്യാന്തര നിലവാരത്തില്‍ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നുtimely news image

അജ്‌മാന്‍: പൊതുഗതാഗത മേഖലയില്‍ നിരവധി പദ്ധതികള്‍ക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌ അജ്‌മാന്‍. രാജ്യാന്തര നിലവാരമുള്ള ബസ്‌ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാനും നൂതന ബസുകള്‍ നിരത്തിലിറക്കാനും പദ്ധതിയുണ്ട്‌. ഒന്നരക്കോടി ദിര്‍ഹമാണു ഗതാഗതമേഖലയ്‌ക്കായി ഈ വര്‍ഷം വകയിരുത്തിയത്‌. വാറ്റ്‌ നിലവില്‍ വന്നതിനാല്‍ ബസ്‌, ടാക്‌സി നിരക്കുകളില്‍ വര്‍ധന ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 90 ലക്ഷം ദിര്‍ഹം ചെലവിലാണു ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ റോഡില്‍ ബസ്‌ സ്‌റ്റേഷന്‍ നിര്‍മിക്കുക. ഇതിന്റെ നിര്‍മാണം സെപ്‌റ്റംബറോടെ പൂര്‍ത്തിയാകുമെന്ന്‌ അജ്‌മാന്‍ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്‌ വകുപ്പ്‌ തലവന്‍ ഉമര്‍ ബിന്‍ ഉമൈര്‍ അല്‍ മുഹൈരി അറിയിച്ചു. 20 ബസുകള്‍ നിരത്തുകളില്‍ ഇറക്കി സര്‍വീസ്‌ വിപുലമാക്കും. കൂടാതെ എമിറേറ്റിന്റെ വിവിധ മേഖലകളില്‍ യാത്രക്കാര്‍ക്കായി 77 ബസ്‌ സ്‌റ്റോപ്പുകള്‍ കൂടി നിര്‍മിക്കും. എമിറേറ്റിലെ ജനസാന്ദ്രത മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ വിപുലമാക്കും. ദുബായ്‌ റാഷിദിയ മെട്രോ സര്‍വീസുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ബസ്‌ റൂട്ടുകള്‍ എന്നതിനാല്‍ പതിവായി ദുബൈ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക്‌ ഏറെ സൗകര്യപ്രദമാണ്‌. ബസ്‌ സര്‍വീസിനു പുറമെ അഞ്ചു കമ്പനികള്‍ക്കു കീഴില്‍ 2250 ടാക്‌സി വാഹനങ്ങളും അജ്‌മാനില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ജനവാസം കൂടിയതനുസരിച്ചു ഗതാഗത രംഗത്തു വലിയ മാറ്റങ്ങള്‍ വരുത്തിവരുകയാണ്‌. ഹൈബ്രിഡ്‌ ടാക്‌സികളുടെ എണ്ണം കൂട്ടാനും ഇലക്ട്രിക്‌ ബസുകള്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ ബസ്‌ വെയ്‌റ്റിങ്‌ ഷെല്‍ട്ടറുകളിലും സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്കു ടാക്‌സി സേവനങ്ങളെക്കുറിച്ചോ െ്രെഡവര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ചോ പരാതികളുണ്ടെങ്കില്‍ അധികൃതരെ അറിയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. സ്‌കൂള്‍ ബസുകളിലും ടാക്‌സികളിലുമെല്ലാം പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണു നിയമനം നല്‍കുക. സ്‌കൂള്‍ ബസുകളില്‍ കയറ്റേണ്ട കുട്ടികളുടെ എണ്ണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്‌. പ്രതിവര്‍ഷം പൊതുവാഹനങ്ങളിലെ യാത്രക്കാര്‍ കൂടുന്നതായാണു റിപ്പോര്‍ട്ട്‌. കഴിഞ്ഞവര്‍ഷം നവംബര്‍ വരെ 22 ലക്ഷം യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 26% വര്‍ധന. അജ്‌മാന്‍ വിഷന്‍ 2021ന്റെ ഭാഗമായി പൊതുഗതാഗത മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍ക്കാണു രൂപംനല്‍കിയത്‌. 20162018, 20192021 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണു ബഹുമുഖ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക. ആധുനിക സൗകര്യങ്ങളോടെയാണു ബസ്‌ സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിക്കുക. ഇവിടെ വ്യാപാരസ്ഥാപനങ്ങളും ഉണ്ടാകും. 24 മണിക്കൂറും സേവനം ലഭ്യമാണ്‌.Kerala

Gulf


National

International