ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച ധനമന്ത്രിക്ക് ഇപ്പോള്‍ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയാണെന്ന് ചെന്നിത്തലtimely news image

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ധൂര്‍ത്തും ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ട്രഷറികളില്‍ രണ്ടുമാസമായി പണമില്ല. മുന്‍ സര്‍ക്കാരുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണ്. സംസ്ഥാനത്തെ പദ്ധതി നടത്തിപ്പ് സ്തംഭിക്കുന്ന സാഹചര്യത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഒന്‍പതിനു സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടക്കും. 10,11 തീയതികളില്‍ പ്രാദേശികമായി ധര്‍ണകളും നടത്തും. ദേശീയ തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മതേതര ജനാധിപത്യ ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അതിനു തുരങ്കംവയ്ക്കാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. ഫലത്തില്‍ അത് ബിജെപിയെ സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.Kerala

Gulf


National

International