ചികിത്സ സഹായം തേടുന്നുtimely news image

ചികിത്സ സഹായം തേടുന്നു തൊടുപുഴ : തൊടുപുഴ കാഞ്ഞിരമറ്റം കുത്തുപണിക്കല്‍ വീട്ടില്‍ സന്തോഷ്‌ കെ ആര്‍ ന്യൂമോണിയ ബാധിച്ചു അത്യാസന്ന നിലയില്‍ ചികിത്സ സഹായം തേടുന്നു .ഭാര്യയും ഏഴും മുന്നും വയസുള്ള രണ്ടു കുട്ടികളും ചേരുന്നതാണ്‌ സന്തോഷിന്റെ കുടുംബം .കൂലിപ്പണി ചെയ്‌തിരുന്ന സന്തോഷ്‌ പനിയെ തുടര്‍ന്ന്‌ തൊടുപുഴ സ്വകാര്യ ആസ്‌പത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്‌പത്രിയിലും ചികിത്സ തേടി .രോഗം അതീവ ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാജഗിരി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു .അവിടെ വെന്റിലേറ്ററില്‍ തുടരുകയാണ്‌ .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം സന്തോഷിന്‍റെ ചികിസക്കായി ബുദ്ധിമുട്ടുകയാണ്‌ . നാട്ടുകാരുടെയും വാര്‍ഡ്‌ കൗണ്‌സിലറുടെയും സഹകരണത്തോടെ സഹായ നിധി രൂപികരിച്ചു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കില്‍ അക്കൗണ്ട്‌ നമ്പര്‍ 162001000002531. ഐ.എഫ്‌.എസ്‌.സി കോഡ്‌ 10BA0001620 ശാലിനി സന്തോഷ്‌ എന്ന പേരില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌ .നല്ലവരായ നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തെ രക്ഷിക്കുവാന്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്‌ത്‌ കൊടുക്കണമെന്ന്‌ അപേക്ഷിക്കുന്നു.Kerala

Gulf


National

International