മഞ്ഞപ്പടയെ ഞെട്ടിച്ച് പുണെയ്ക്കായി കേരളത്തില്‍ നിന്ന് ആരാധകക്കൂട്ടംtimely news image

കൊച്ചി: ഐഎസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകക്കൂട്ടമാണു കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളത്‌. ഏതു ടീമും കൊച്ചിയിലെത്താന്‍ പേടിക്കുന്ന തരത്തില്‍ മഞ്ഞപ്പടയെ അരയും തലയും മുറുക്കിയാണു ആരാധകര്‍ പിന്തുണയ്‌ക്കുന്നത്‌. എന്നാല്‍, ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പവലിയന്റെ താഴെ പുണെയുടെ ബാനറുമേന്തി ഒരു ചെറു സംഘം കളി കാണാനെത്തിയിരുന്നു. ഓറഞ്ച്‌ ആര്‍മിയുടെ കൊച്ചു സംഘം സജീവമായി തന്നെ ഗ്യാലറിയില്‍ പുണെയ്‌ക്ക്‌ വേണ്ടി ആര്‍ത്തുവിളിച്ചു. കൂടാതെ മലയാളി താരം ആഷിഖ്‌ കരുണിയന്‌ ആശംസയറിയിച്ച്‌ മലപ്പുറത്തു നിന്നും ആരാധകരെത്തിയിരുന്നു. മഞ്ഞകള്‍ ക്ഷമിക്കണം ഞങ്ങളുടെ സഹോദരന്‍ കളിക്കുന്നുണ്ടെന്ന ബാനറുമേന്തി പുണെയുടെ ജഴ്‌സി അണിഞ്ഞാണ്‌ മലയാളി ആരാധകരെത്തിയത്‌. തുടര്‍ച്ചയായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം ഫോം സ്‌റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ കളിയെ അപേക്ഷിച്ച്‌ ഇത്തവണ ഗാലറിയില്‍ ആളു കുറവായിരുന്നു. അതേസമയം അടുത്ത മത്സരങ്ങളിലെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ച്‌ വരുമെന്നാണ്‌ ആരാധകര്‍ പ്രതീക്ഷിക്കുന്നത്‌. പുണെയോട്‌ സമനില നേടിയെങ്കിലും ഒരു വിജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ്‌ പോയിന്റ്‌ പട്ടികയില്‍ എട്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്‌.എന്നാല്‍ പുണെ ഇതോടെ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കും കുതിച്ചുകയറുകയും ചെയ്‌തു. മത്സരത്തില്‍ പുണെയ്‌ക്കായി ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയും കേരളത്തിനായി മാര്‍ക്‌ സിഫ്‌നിയോസും ഗോള്‍ നേടിKerala

Gulf


National

International