നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിtimely news image

നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി കോടതിയിൽ. ഭീഷണി ഉള്ളതിനാൽ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, കള്ളക്കേസിൽ കുടുക്കി തന്റെ കരിയർ നശിപ്പിക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. കേസ് നിയമപരമായി നേരിടാൻ തയാറുള്ളതുകൊണ്ടാണ് സനിമാ ചിത്രീകരണം മാറ്റിവച്ച് കോടതിയിലെത്തിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. പരാതിക്കാരി ഹാജരാകാത്തതിനാൽ കേസ് എറണാകുളം സി.ജെഎം. കോടതി ഈമാസം ഇരുപത്തിയേഴിലേക്കുമാറ്റി. അന്നേദിവസം പരാതിക്കാരിക്കാരി നേരിട്ടു ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി പ്രത്യേകം അപേക്ഷ നൽകാനും കോടതി നിർദേശിച്ചു.അഡ്വ .സി എം ടോമി ചെറുവള്ളി യുടെ നേതൃത്വാതിലുള്ള അഭിഭാഷക ടീമാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത് .Kerala

Gulf


National

International