കായല്‍ കയ്യേറ്റം: കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളിtimely news image

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സേ്രപ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 11നാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുക. ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം നീക്കം ചെയ്യണം. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ഭരണപക്ഷത്ത് ആശങ്കയുണ്ടായിരുന്നു. അപ്പീല്‍ നല്‍കുന്നത് ആലോചിച്ചുമതിയെന്ന നിര്‍ദേശം തോമസ് ചാണ്ടിക്കും എന്‍സിപി നേതൃത്വത്തിനും മുഖ്യമന്ത്രി നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാരിനെതിരേ ഒരുമന്ത്രിതന്നെ കേസ് നല്‍കിയ സംഭവം സുപ്രീംകോടതിയില്‍ എത്തിയാല്‍ കൂടുതല്‍ രൂക്ഷമായ പരാമര്‍ശം ചിലപ്പോള്‍ ഉണ്ടായേക്കുമെന്നും വിലയിരുത്തിയിരുന്നു. അതേസമയം തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടിതിയില്‍ അറിയിച്ചിരുന്നു. ഉപഗ്രഹ റിപ്പോര്‍ട്ടടക്കമുള്ള രേഖകള്‍ കോടതിക്ക് കൈമാറിയിരുന്നു.  ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമ്മിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുൻ കലക്ടർക്കും മുൻ സബ് കലക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥർക്കും എതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ഗൂഢാലോചന, അഴിമതിനിരോധന നിയമ ലംഘനം, നിലംനികത്തൽ നിരോധന നിയമ ലംഘനം, പൊതുമുതൽ അപഹരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണു കോടതി നിർദേശം.Kerala

Gulf


National

International