കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകന്‍ എകെജിയാണെന്ന് കെ സുധാകരന്‍timely news image

കണ്ണൂര്‍: കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകന്‍ എകെജിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരില്‍ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നു പറഞ്ഞാല്‍ ആരും എതിരുപറയില്ല. കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയ നേതാവാണ് എകെജി. എ.കെ. ഗോപാലന്‍ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിനു സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാര്‍ട്ടിഗ്രാമം പടുത്തുയര്‍ത്താന്‍ വീടുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ. ഗോപാലന്‍. എന്തുകൊണ്ട് എകെജി വിമര്‍ശിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം ചോദിച്ചുKerala

Gulf


National

International