മലയാളി ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി ബാഴ്‌സലോണ; ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പഭക്തിഗാനംtimely news image

ബാഴ്‌സലോണ: സൂപ്പര്‍ താരം കുട്ടിന്യോയെ ടീമിലെത്തിച്ച ബാഴ്‌സലോണ ലോകമെങ്ങുമുള്ള മലയാളി ആരാധകര്‍ക്ക്‌ അപ്രതീക്ഷിതമായൊരു സമ്മാനവും നല്‍കി. കുട്ടിന്യോ കോച്ചുമായും സഹതാരങ്ങളുമായും കണ്ടുമുട്ടുന്നതുമായി ബന്ധപ്പെട്ട്‌ ട്വിറ്ററില്‍ പുറത്തിറക്കിയ ഒഫീഷ്യല്‍ വീഡിയോയില്‍ ബാക്ക്‌ഗ്രൗണ്ട്‌ മ്യൂസിക്‌ ആയി ഉപയോഗിച്ചിരിക്കുന്നത്‌ അയ്യപ്പ ഭക്തി ഗാനം ആണ്‌. കോച്ച്‌ ഏണസ്‌റ്റോ വല്‍വെര്‍ദെയുമായി കുട്ടിന്യോ ഹസ്‌തദാനം ചെയ്യുന്ന ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത്‌ �സ്വാമിയോ അയ്യപ്പോ� അയ്യപ്പോ സ്വാമിയേ� ഗാനമാണ്‌. 39 സെക്കന്റോളമുള്ള വീഡിയോയില്‍ പത്ത്‌ സെക്കന്റാണ്‌ അയ്യപ്പ ഭക്തി ഗാനം ഉള്‍പ്പെട്ടിരിക്കുന്നത്‌. ബാഴ്‌സയുടെ ഒഫീഷ്യല്‍ വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്ന കാര്യം വ്യക്തമല്ല. ഏതായാലും ഇക്കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. വല്‍വെര്‍ദെ, ലൂയിസ്‌ സുവാരസ്‌, പിക്വെ, പൗളിഞ്ഞോ തുടങ്ങിയവരാണ്‌ വീഡിയോയില്‍ സൂപ്പര്‍ താരത്തിനൊപ്പമുള്ളത്‌. കോച്ചിനൊപ്പമുള്ള ഫോട്ടോഷൂട്ടിനു ശേഷം താരം കാറില്‍ കയറി മടങ്ങുന്നിടത്താണ്‌ വീഡിയോ അവസാനിക്കുന്നത്‌. വീഡിയോയുടെ അവസാനത്തില്‍ ബാഴ്‌സ ലോഗോ പ്രദര്‍ശിപ്പിക്കുന്നിടത്തും ഉപയോഗിച്ചിരിക്കുന്നത്‌ അയ്യപ്പ ഗാനം തന്നെ. അതേസമയം ഏറെ ജനകീയമായ അയ്യപ്പ ഭക്തി ഗാനം ബാര്‍സലോണ സ്വന്തം വീഡിയോയില്‍ ഉപയോഗിച്ചത്‌ അനുമതിയോടെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗാനസ്രഷ്ടാക്കളുടെ അനുവാദം വാങ്ങാതെയാണ്‌ ഉപയോഗമെങ്കില്‍ പണി പാളാന്‍ സാധ്യതയുണ്ട്‌. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി കേസ്‌ ഫയല്‍ ചെയ്‌താല്‍ ഗാനം തയ്യാറാക്കിയവര്‍ക്ക്‌ ക്ലബ്ബ്‌ നഷ്ടപരിഹാരം നല്‍കേണ്ടി വരും. അതേസമയം, പകര്‍പ്പവകാശം ഇല്ലാത്ത സൗണ്ട്‌ ക്ലിപ്പ്‌ ആണ്‌ ഉപയോഗിച്ചിരിക്കാന്‍ സാധ്യത എന്നും നിരീക്ഷണമുണ്ട്‌.എന്തായാലും വീഡിയോയിലെ ഗാനത്തിന്‌ നിരവധി മലയാളി ആരാധകര്‍ അഭിപ്രായവുമായി എത്തിയിട്ടുണ്ട്‌.Kerala

Gulf


National

International