ഹെലികോപ്ടര്‍ വിവാദം: അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് കാനം രാജേന്ദ്രന്‍timely news image

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ട്‌ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്‌ടര്‍ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത്‌ ശരിയല്ല. ഒരു വാര്‍ത്ത കൊടുത്തിട്ട്‌ അതിനോട്‌ പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു. ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും സര്‍ക്കാരിന്റെ ഭരണകാര്യത്തില്‍ വരുന്ന കാര്യങ്ങളാണ്‌. ഇതില്‍ ഇടപെടാന്‍ സിപിഐ ആഗ്രഹിക്കുന്നില്ല. ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും കാനം പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്‌ടര്‍ യാത്ര നടത്തിയത്‌ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന്‌ വകമാറ്റിയ സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ ഉത്തരവ്‌ റദ്ദാക്കി.Kerala

Gulf


National

International