ബ്ലാസ്റ്റേഴ്‌സിലേക്ക് തന്റെ സഹതാരത്തെ എത്തിക്കാനുള്ള നീക്കവുമായി ഡേവിഡ് ജെയിംസ്timely news image

തുടര്‍ച്ചയായ സമനിലയും തോല്‍വിയും ടീമിനെ മോശമാക്കിയതിനെത്തുടര്‍ന്നാണ്‌ മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനെ ബ്ലാസ്‌റ്റേഴ്‌സ്‌ മാനേജ്‌മെന്റ കേരളം കടത്തിയത്‌. പിന്നീട്‌ ഒറ്റ ദിവസം കൊണ്ട്‌ ഡേവിഡ്‌ ജെയിംസ്‌ എന്ന പ്രതിഭയെ ബ്ലാസ്‌റ്റേഴ്‌സിന്റെ അമരത്തെത്തിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു സര്‍െ്രെപസ്‌ കൂടിയെത്തുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌. ജെയിംസാണ്‌ ഇത്തവണ പക്ഷെ സര്‍െ്രെപസ്‌ ഒരുക്കിയിരിക്കുന്നത്‌. ജെയിംസിന്‌ സഹായിയായ മറ്റൊരു സൂപ്പര്‍ താരം കൂടി ടീമിലേക്ക്‌ എത്തുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. ഡേവിഡ്‌ ജെയിംസ്‌ തന്നെ ഇത്‌ പ്രഖ്യാപിച്ചതായാണ്‌ സൂചന. പ്രീമിയര്‍ ലീഗില്‍ ഡേവിഡ്‌ ജെയിംസിനൊപ്പം പോര്‍ട്‌സ്‌മൗത്തില്‍ കളിച്ചിരുന്ന ഹെര്‍മന്‍ ഹെഡെഴ്‌സ്‌ കേരള ബ്ലാസ്‌റ്റേഴിസിനൊപ്പം ടീമിന്റെ സപ്പോര്‍ട്ടിങ്‌ സ്റ്റാഫായി എത്തിയേക്കും. മ്യൂളന്‍സ്റ്റീന്റെ കൂടെ ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന രണ്ട്‌ സപ്പോര്‍ട്ടിങ്‌ സ്റ്റാഫും പരിശീലകന്റ കൂടെ ടീം വിട്ടിരുന്നു. ഈ സ്ഥാനത്തേക്കാണ്‌ ജെയിംസ്‌ ഹെഡെഴ്‌സണെ കൊണ്ടുവരുന്നത്‌. ഹെഡെഴ്‌സണെ എത്തിക്കാന്‍ ഡേവിഡ്‌ ജെയിംസ്‌ മാനേജ്‌മെന്റിനോട്‌ ആവശ്യപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇതുമായി ബന്ധപ്പെട്ട്‌ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവില്‍ ടീമിന്റെ സഹപരിശീലകനായിരുന്ന താങ്‌ബോയ്‌ സിങ്‌തോയും മുഖ്യ പരിശീലകനായി ഡേവിഡ്‌ ജെയിസും മാത്രമാണ്‌ ടീമിനൊപ്പം മാനേജ്‌മെന്റിനുള്ളത്‌. ഹെഡെഴ്‌സന്റെ വരവ്‌ ടീമിന്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തലുകള്‍. മുംബൈ സിറ്റിയുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിന്‌ മുമ്പ്‌ ഹെഡെഴ്‌സണ്‍ ടീമിനൊപ്പം ചേരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.Kerala

Gulf


National

International