ഇന്ത്യ ലോകഫുട്‌ബോളിലെ വന്‍ശക്തിയായി വളരാനുള്ള പാതയിലെന്ന് ചെല്‍സി പരീശീലകന്‍timely news image

ലോക ഫുട്‌ബോളിലെ വന്‍ശക്തിയായി വളരാനുള്ള പാതയിലൂടെയാണ്‌ ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന്‌ മുന്‍ ചെല്‍സി പരിശീലകനും ഐഎസ്‌എല്ലില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിന്റെ പുതിയ പരിശീലകനുമായ അവ്‌റാം ഗ്രാന്റ്‌. ഇന്ത്യയിലേക്കുള്ള വരവ്‌ തന്നെ സംബന്ധിച്ച്‌ പുതിയ പാഠങ്ങള്‍ പഠിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സി, പോര്‍ട്‌സ്‌മൗത്ത്‌, വെസ്റ്റ്‌ ഹാം യുണൈറ്റഡ്‌ എന്നീ ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ ഇസ്രായേലുകാരനായ ഗ്രാന്റ്‌ ഇന്ത്യയിലെത്തിയിരിക്കുന്നത്‌. മാറ്റം പ്രയാസകരമല്ല. പല രാജ്യങ്ങളിലെ ഫുട്‌ബോള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യക്ക്‌ മുമ്പ്‌ തായ്‌ലന്‍ഡ്‌, സെര്‍ബിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫുട്‌ബോള്‍ രംഗത്ത്‌ കുതിപ്പിനു ശ്രമിക്കുന്ന രാജ്യങ്ങളെ ഇഷ്ടപ്പെടുന്നു. ഇന്ത്യക്ക്‌ ഫുട്‌ബോളില്‍ വന്‍ ശക്തിയായി വളരാന്‍ സാധിക്കും. ആ ലക്ഷ്യത്തില്‍ ശരിയായ പാതയിലാണ്‌ ഇന്ത്യ ഇപ്പോള്‍. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ഞാനും അതില്‍ ഭാഗമാകുന്നു ഗ്രാന്റ്‌ പറഞ്ഞു.Kerala

Gulf


National

International