ആ തന്ത്രം ഫലിച്ചു; കൊഹ്‌ലിയുടെ വിക്കറ്റെടുത്തത് എങ്ങനെയാണെന്ന് വെളിപ്പടുത്തി ഫിന്‍ലാന്‍ഡര്‍timely news image

കേപ്‌ ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത്‌ പേസ്‌ ബൗളര്‍ ഫിലാന്‍ഡറായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ആറു ബാറ്റ്‌സ്‌മാന്‍മാരെ പുറത്താക്കിയാണ്‌ ഫിലാന്‍ഡര്‍ കളം നിറഞ്ഞത്‌. അവസാന മൂന്നു വിക്കറ്റുകള്‍ ഒരോവറില്‍ വീഴ്‌ത്തി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കി. എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായ വിരാട്‌ കൊഹ്‌ലിയെ പുറത്താക്കിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്‌ വെറോണ്‍ ഫിന്‍ലാന്‍ഡര്‍. ഇന്ത്യന്‍ നായകനെ പ്രകോപിപ്പിക്കാതെ ശാന്തനായി വിടാനായിരുന്നു തന്റെ തീരുമാനമെന്ന്‌ ഫിന്‍ലാന്‍ഡര്‍ മത്സരശേഷം പറഞ്ഞു. മികച്ച താരമാണ്‌ കൊഹ്‌ലി. അദ്ദേഹത്തെ ക്ഷമയോടെ കളിക്കാനായിരുന്നു അനുവദിച്ചത്‌. അതിനായി ആദ്യ രണ്ടര ഓവറുകള്‍ ഒരേ രീതിയില്‍ ബൗള്‍ ചെയ്‌തു. ഇങ്ങനെ തുടര്‍ച്ചയായി ഒരേ രീതിയില്‍ ബോളുകള്‍ വരുമ്പോള്‍ അടുത്ത ബോള്‍ നേരിടാന്‍ കൊഹ്‌ലി ബാറ്റിങ്‌ ശൈലി മാറ്റുമെന്ന്‌ അറിയാമായിരുന്നു. അതായിരുന്നു എനിക്കും വേണ്ടിയിരുന്നത്‌. ആ തന്ത്രം ഫലിച്ചു. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്നാണ്‌ കൊഹ്‌ലിയുടെ വിക്കറ്റ്‌ നേട്ടത്തെ ഫിന്‍ലാന്‍ഡര്‍ വിശേഷിപ്പിച്ചത്‌. രണ്ടാമിന്നിംഗ്‌സില്‍ ആറുവിക്കറ്റാണ്‌ ഫിന്‍ലാന്‍ഡര്‍ സ്വന്തമാക്കിയത്‌. ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ നീങ്ങുകയായിരുന്ന ഇന്ത്യയെ ഫിന്‍ലാന്‍ഡറുടെ ബൗളിംഗാണ്‌ തകര്‍ത്തത്‌. 208 റണ്‍സ്‌ വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ഇന്ത്യ 135 റണ്‍സിന്‌ പുറത്താകുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 10ത്തിന്‌ മുന്നിലെത്തി. ജനുവരി 13 ന്‌ സെഞ്ചൂറിയനിലാണ്‌ രണ്ടാം ടെസ്റ്റ്‌.Kerala

Gulf


National

International