നിര്‍ധന കുടുംബം ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു .timely news image

തൊടുപുഴ :വണ്ണപ്പുറം കാളിയാര്‍ ചെത്തിക്കോട്ട്‌ സുബൈദ ബഷീറാണ്‌ തെന്റെ ചികിത്സക്കായി സഹായം തേടുന്നത്‌ .നടുവ്‌ വേദനക്കായി ചികിത്സയിലായിരുന്ന സുബൈദയുടെ ഇടതു വശവും ,വലതു കാലും തളര്‍ന്നു പോകുകയായിരുന്നു .അനുദിനം ആരോഗ്യസ്ഥിതി മോശമായികൊണ്ടിരുന്ന സുബൈദയെ ഡോക്ടര്‍മാരുടെ നിര്‌ദശപ്രകാരം വിദഗ്‌ദ്ധ ചികിത്സക്കായി എറണാകുളം ലിസ്സി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു .പരിശോധനയില്‍ തലയിലെ ഞരമ്പുകള്‍ക്കും തലച്ചോറിനും തകരാറുള്ളതായും ഓപ്പറേഷന്‍ അവശ്യമായും വന്നു .ലിസ്സി ഹോസ്‌പിറ്റലിലെ ഡോക്ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നടത്തി .ആറു ലക്ഷത്തോളം രൂപ ഹോസ്‌പിറ്റലില്‍ ചിലവായി .രണ്ടു മാസത്തിനുശേഷം ഒരു ഓപ്പറേഷന്‍ കൂടി വേണം .തുടര്‌ചികിത്സയും ഫിസിയോതെറാപ്പിയും തൊടുപുഴയിലെ സ്വോകാരിയാ ആശുപത്രിയില്‍ നടന്നു വരുന്നു .ഭര്‍ത്താവു ബഷീര്‍ ടാപ്പിംഗ്‌ തൊഴിലാളിയായിരുന്നു .ബഷീറിന്‌ ഇപ്പോള്‍ ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്‌ .രോഗ ബാധിതനായ ബഷീര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോക്‌.സുജിത്തിന്റെ ചികത്സയിലുമാണ്‌ .രണ്ടുപേരുടെയും തുടര്‍ ചികത്സ സാമ്പത്തിക ബുദ്ധി മുട്ടുമൂലം നിലച്ചു പോകുന്ന അവസ്ഥയിലാണ്‌ .ഭാര്യയുടെ ഇനിയുള്ള ഓപ്പറേഷന്‍ നടത്താനുള്ള പണം എങ്ങനെ കണ്ടത്തുമെന്ന ചിന്തയിലാണ്‌ ബഷീര്‍ .ഭാര്യയുടെ ചികിത്സക്കായി ബഷീറിന്റെ പേരില്‍ തൊടുപുഴ എസ ബി ഐ ഇല്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌ .സുമനസുകളുടെ സഹായം കൊണ്ട്‌ ഭാര്യയെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരാമെന്ന പ്രതിഹെക്ഷയിലാണ്‌ ബഷീര്‍ .തൊടുപുഴ എസ ബി ഐ ലെ അക്കൗണ്ട്‌ നമ്പര്‍ 67259119720 ,ഐ എഫ്‌ എസ സി നമ്പര്‍ എസ ബി ഐ എന്‍ 0070155 . 9961221008 Kerala

Gulf


National

International