സു​പ്രിംകോടതി സംഭവം: ഗുരുതരമായ ജനാധിപത്യ പ്രതിസന്ധി^ഫ്രാൻസിസ്​ ജോർജ്​timely news image

സു​പ്രിംകോടതി സംഭവം: ഗുരുതരമായ ജനാധിപത്യ പ്രതിസന്ധി^ഫ്രാൻസിസ്​ ജോർജ്​ പത്തനംതിട്ട: സുപ്രിം കോടതിയിലെ നാല്​ ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസിന്​ എതിരെ വാർത്താസമ്മേളനം നടത്തിയ സംഭവം ഗുരുതരമായ ജനാധിപത്യ പ്രതിസന്ധിയാണെന്ന്​ ജനാധിപത്യ കേരള കോൺഗ്രസ്​ ചെയർമാനും മുൻ എംപിയുമായ കെ.ഫ്രാൻസിസ്​ ജോർജ്​. ഇത്തരമൊരു സംഭവം തന്നെ ചരിത്രത്തിലാദ്യമാണ്​.  മുൻകാല കേരളകോൺഗ്രസ്​ നേതാക്കളായ ജോർജ്​ കുന്നപ്പുഴ, മുരളീധരൻ നായർ, പി.കെ.ഹരിന്ദ്രനാഥ കുറുപ്പ്​ എന്നിവരുടെ നേതൃത്വത്തിൽ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നവർക്ക്​ അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അദേഹം. ജനാധിപത്യം നിലനിൽക്കുന്നത്​ കൊണ്ടാണ്​ കോടതി നടപടികൾ നിർത്തിവെച്ച്​ ജഡ്​ജമാർക്ക്​ വാർത്താസമ്മേളനം നടത്താൻ കഴിഞ്ഞതെന്ന്​ മറക്കര​ുത്​.മതേതരത്വത്തിന്​ എതിരെയുള്ള വെല്ലുവിളികളെ കേ​ന്ദ്ര സർക്കാരു​ം ചില സംസ്​ഥാന സർക്കാരുകളും ഒളിഞ്ഞും തെളിഞ്ഞും പ്രോൽസാഹിപ്പിക്കുന്നതിനെയും ഗൗരവമായി കാണണമെന്നും അദേഹം പറഞ്ഞു.  പാർട്ടി വർക്കിംഗ്​ ചെയർമാൻ ഡോ.കെ.സി.ജോസഫ്​ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർമാൻ പി.സി.ജോസഫ്​, ജനറൽ സെക്രട്ടറിമാരായ മുൻ എം.എൽ.എ മാത്യു സ്​റ്റീഫൻ, എം.പി.പോളി, സെക്രട്ടറിമാരായ ഡോ.ജോർജ്​ വർഗീസ്​, ജേക്കബ്ബ്​ എബ്രഹാം, ടി.എ.എബ്രഹാം, കർഷക യൂണിയൻ സംസ്​ഥാന പ്രസിഡൻറ്​ വർഗീസ്​ വെട്ടിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറ്​ രാജൂ നെടുവമ്പുറം സ്വാഗതം പറഞ്ഞു.Kerala

Gulf


National

International