ഇടുക്കിയുടെ പുതിയമെത്രാനായിമാര്‍ജോണ്‍ നെല്ലിക്കുന്നേല്‍തെരഞ്ഞെടുക്ക ഇടുക്കിയുടെ പുതിയമെത്രാനായിമാര്‍ജോണ്‍ നെല്ലിക്കുന്നേല്‍തെരഞ്ഞെടുക്കപ്പെട്ടുtimely news image

ചെറുതോണി: ഇടുക്കിരൂപതയുടെ പുതിയമെത്രാനായിമാര്‍ജോണ്‍ നെല്ലിക്കുന്നേല്‍ (45) തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ പാപ്പായുടെ അനുമതി പത്രംറോമില്‍ നിന്നുംലഭിച്ചതിനെത്തുടര്‍ന്ന്‌എറണാകുളത്ത്‌കാക്കനാട്‌ചേര്‍ന്ന സിനഡ്‌യോഗത്തിലാണ്‌ പ്രഖ്യാപനമുണ്ടായത്‌. തീരുമാനം കര്‍ദ്ദിനാള്‍മാര്‍ജോര്‍ജ്‌ആലഞ്ചേരി മാധ്യമങ്ങളെഅറിയിച്ചു. ഇടുക്കിമരിയാപുരം നെല്ലിക്കുന്നേല്‍ജോര്‍ജ്‌ - മേരിദമ്പതികളുടെമകനായി 1973 മാര്‍ച്ച്‌ 22 നാണ്‌ ജനിച്ചത്‌. പാലാ കടപ്ലാമറ്റത്തുനിന്നും 50 വര്‍ഷംമുമ്പ്‌മരിയാപുരത്തെത്തിയകര്‍ഷകകുടുംബത്തിലെഅംഗം45 കാരനായമാര്‍ജോണ്‍ നെല്ലിക്കുന്നേല്‍ഇടുക്കിരൂപതയുടെ രണ്ടാമത്തെ മെത്രാനുംമാര്‍മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പിന്‍ഗാമിയുമാണ്‌. മരിയാപുരംസെന്റ്‌മേരീസ്‌ഹൈസ്‌കൂളില്‍ ഈ സ്‌കൂള്‍ചരിത്രത്തിലെഏറ്റവുംഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയശേഷംകോതമംഗലം സെന്റ്‌ജോസഫ്‌സ്‌ പൊന്തിഫിക്കല്‍ മൈനര്‍ സെമിനാരിയില്‍ചേര്‍ന്നു. വടവാതൂര്‍സെന്റ്‌തോമസ്‌സെമിനാരിയില്‍ നിന്നുംവൈദിക പഠനത്തിനുശേഷംതത്വശാസ്‌ത്രത്തില്‍ഡോക്‌ടറേറ്റും നേടി. 1998 ഡിസംബര്‍ 30 ന്‌ കോതമംഗലം രൂപത മെത്രാന്‍മാര്‍ജോര്‍ജ്‌ പുന്നക്കോട്ടിലില്‍ നിന്നും പൗരോഹിത്യംസ്വീകരിച്ചു. നെടുങ്കണ്ടം സെന്റ്‌സെബാസ്റ്റ്യന്‍സ്‌ചര്‍ച്ചില്‍അസി. വികാരിയായിട്ടായിരുന്നുആദ്യ നിയമനം. തുടര്‍ന്ന്‌വാഴക്കുളംസെന്റ്‌ജോര്‍ജ്‌ പള്ളിയില്‍രണ്ടുമാസത്തെ സേവനത്തിനുശേഷംഅഞ്ച്‌വര്‍ഷത്തോളംറോമില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്‌ആലുവസെന്റ്‌ജോസഫ്‌സ്‌സെമിനാരിയില്‍ പ്രൊഫഷണല്‍എഡ്യുക്കേഷന്‍സെക്രട്ടറിയായിദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2017 മെയ്‌ 20 മുതല്‍ഇടുക്കിരൂപതയില്‍കോര്‍പ്പറേറ്റ്‌എഡ്യൂക്കേഷന്‍സെക്രട്ടറിയായിചുമതല നിര്‍വ്വഹിച്ചുവരികെയാണ്‌ പുതിയ നിയോഗംവന്നുചേരുന്നത്‌. 15 വര്‍ഷം മാത്രം പ്രായമായഇടുക്കിരൂപതയുടെആദ്ധ്യാത്മികവും ഭൗതികവുമായവളര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കുകയെന്ന്‌വലിയ ഉത്തരവാദിത്വമാണ്‌ പുതിയ ബിഷപ്പില്‍വന്നുചേരുന്നത്‌. മരിയാപുരത്തെ സാധാരണകര്‍ഷകകുടുംബത്തിലാണ്‌ പുതിയമെത്രാന്റെ ജനനവുംജീവിതവുംതളിരിട്ടത്‌. പിതാവ്‌ജോര്‍ജ്‌മൂന്ന്‌വര്‍ഷംമുമ്പ്‌ മരണപ്പെട്ടു. പാലാകുണിഞ്ഞി പഴയപുരയ്‌ക്കല്‍കുടുംബാംഗമാണ്‌അമ്മമേരി. സഹോദരന്‍സജി സി.എസ്‌.ടി. സഭയില്‍വൈദികനാണ്‌. പുതിയമെത്രാന്റെയുംസഹോദരന്‍സജിയുടേയും പുത്തന്‍കുര്‍ബാന ഒരുദിവസമായിരുന്നു. ഏക സഹോദരി സി. ടെസ്സീന വെള്ളയാംകുടിസെന്റ്‌ജെറോംസ്‌സ്‌കൂളില്‍ അധ്യാപികയുംമുളകരമേട്‌കോണ്‍വെന്റിലെമദര്‍സുപ്പീരിയറുമാണ്‌.മറ്റ്‌സഹോദരങ്ങളായരാജി കട്ടപ്പനയില്‍കര്‍ഷകനും അനീഷ്‌അഭിഭാഷകനുമാണ്‌. പുതിയ ബിഷപ്പിന്റെസ്ഥാനാരോഹണ ചടങ്ങുകളുടെവിശദാംശങ്ങള്‍ പിന്നീട്‌അറിയിക്കുമെന്ന്‌രൂപതാകാര്യാലയംഅറിയിച്ചു. ചെറുതോണി: മരിയാപുരത്തിന്റെഅജീഷ്‌ഇനിഇടുക്കിരൂപതയുടെഅമരക്കാരനാകും. രൂപതയുടെരണ്ടാമത്തെമെത്രാനായിഅജീഷെന്നഫാ.ജോണ്‍നെല്ലിക്കുന്നേലിനെസീറോമലബാര്‍സഭഅതിരൂപതാമെത്രാന്‍മാര്‍.ജോര്‍ജ്ജ്‌ആലഞ്ചേരിഇന്നലെപ്രഖ്യാപിച്ചപ്പോള്‍മരിയാപുരത്തിന്റെമലയടിവാരത്തിനൊപ്പംഇടുക്കിയുടെകുന്നിന്‍ചെരിവുകളിലുംധനുമാസകാറ്റിനൊപ്പംആഹ്‌ളാദത്തിന്റെഅലയൊലികള്‍മുഴങ്ങി. പാലാകടപ്ലാമറ്റത്തുനിന്നുംഅരനൂറ്റാണ്ട്‌മുന്‍പാണ്‌കുടുംബംഇടുക്കിയില്‍കുടിയേറിയത്‌. മരിയാപുരംനെല്ലിക്കുന്നേല്‍ജോര്‍ജ്ജിന്റെയും, മേരിയുടേയുംഅഞ്ച്‌മക്കളില്‍മൂന്നാമനായി 1973 മാര്‍ച്ച്‌ 22ന്മാര്‍.ജോണ്‍നെല്ലിക്കുന്നേല്‍ജനിച്ചു.മരിയാപുരംസെന്റ്‌.മേരീസ്സ്‌കൂളില്‍നിന്നുംപത്താംതരത്തില്‍ 526 മാര്‍ക്ക്വാങ്ങിയാണ്മാര്‍.ജോണ്‍വിജയിച്ചത്‌.തുടര്‍ന്നിങ്ങോട്ട്‌എല്ലാതലങ്ങളിലുംഒന്നാമനായിവളര്‍ന്നഇദ്ദേഹം 1998 ഡിസംമ്പര്‍ 30ന്വൈദികപട്ടംസ്വീകരിച്ചു. കോതമംഗലംമൈനര്‍സെമിനാരിയിലും ,കോട്ടയംവടവാതൂര്‍സെമിനാരിയിലുംപഠനംപൂര്‍ത്തിയാക്കിയശേഷംറോമില്‍നിന്നുംഫിലോസഫിയില്‍ഡോക്ടടറേറ്റുംനേടി. നെടുംങ്കണ്ടംസെന്‍റ്‌.സെബാസ്റ്റ്യന്‍സ്‌പള്ളിയില്‍അസി.വികാരിയുമായി. 2017 മെയ്‌20ന്‌ഇടുക്കിരൂപതയുടെവിദ്യാഭ്യാസസെക്രട്ടറിയായിചുമതലയേറ്റ്‌പ്രവര്‍ത്തിച്ചുവരവേയാണ്രൂപതയുടെഅജപാലകനായിനിയമിതനായത്‌.വറുതിയുടെനാളുകളില്‍ദാരിദ്രത്തിന്റെകനല്‍പാതകള്‍താണ്ടിയാണ്മാര്‍ .ജോണ്‍നെല്ലിക്കല്‍ഇടുക്കിരൂപതയുടെപിതാവായത്‌. പാലാകുണിഞ്ഞിപഴയപുരയ്‌ക്കല്‍കുടുംബാംഗമാണ്മാതാവ്‌മേരി.പിതാവ്‌ജോര്‍ജ്ജ്‌മൂന്നുവര്‍ഷംമുന്‍പ്‌മരണമടഞ്ഞു. നിയുക്ത ബിഷപ്പിന്‌ അഭിനന്ദന പ്രവാഹം ചെറുതോണി: ഇടുക്കിരൂപതയുടെ പുതിയ ബിഷപ്പായിതെരഞ്ഞെടുക്കപ്പെട്ട മാര്‍ജോണ്‍ നെല്ലിക്കുന്നേലിന്‌ അഡ്വ. ജോയ്‌സ്‌ജോര്‍ജ്‌എം.പി. ഇടുക്കിഎം.എല്‍.എ. റോഷി അഗസ്റ്റിന്‍, ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടികല്ലാര്‍, വിവിധ രാഷ്‌ട്രീയ - സാമൂഹ്യ - സാംസ്‌ക്കാരിക നേതാക്കളുംഅഭിനന്ദനമറിയിച്ചു. അമ്മയുടെ നിതാന്ത പ്രാര്‍ത്ഥനയ്‌ക്ക്‌ ഫലംകണ്ടു; മകന്‍മെത്രാനായതിന്റെ ആനന്ദകണ്ണീരൊഴുകി ചെറുതോണി: മകന്‍ഇടുക്കിയുടെ പുതിയ ബിഷപ്പായി എന്നറിഞ്ഞപ്പോള്‍മുതല്‍ 73 വയസ്സായഅമ്മമേരികൊന്തചൊല്ലിവീണ്ടും പ്രാര്‍ത്ഥനാ നിരതയായി. ഇന്നലെരാവിലെ 11 മണിയോടെമരിയാപുരത്തെ തറവാട്ട്‌വീട്ടിലെത്തിയ ഫാ. അജീഷ്‌ (ജോണ്‍) മാതാവ്‌മേരിയെകെട്ടിപ്പുണര്‍ന്നതിന്‌ ശേഷമാണ്‌എറണാകുളത്തേക്ക്‌ അത്യാവശ്യമായി പൊകുന്നുഎന്ന്‌ പറഞ്ഞ്‌വീട്ടില്‍ നിന്നുമിറങ്ങിയത്‌. അപ്പോഴും അപകടം പറ്റികട്ടിലില്‍ഇരിക്കുന്ന അമ്മയ്‌ക്ക്‌ മനസ്സിലായില്ലതന്റെമകന്‍ഒരുസമൂഹത്തിന്റെ ഇടയനാകുന്നുഎന്ന്‌. 4.30 ന്‌ സഹോദരന്‍അഡ്വ. അനീഷ്‌ജോര്‍ജിന്റെഫോണിലേക്ക്‌വിളി വന്നപ്പോഴാണ്‌അമ്മമകന്‍ഇടുക്കിയുടെ ഇടയനായവിവരംഅറിയുന്നത്‌. രാവും പകലുംകൊന്തചൊല്ലി പ്രാര്‍ത്ഥനയോടെ ജപമാലയുമായിഇരിക്കുന്ന അമ്മമകന്റെചെറുപ്പകാലത്തെക്കുറിച്ച്‌ഓര്‍ക്കുകയാണ്‌. തൊട്ടടുത്ത മരിയാപുരംസെന്റ്‌മേരീസ്‌ഹൈസ്‌കൂളില്‍ 88 ബാച്ചിലെഎസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ഏറ്റവുംകൂടുതല്‍മാര്‍ക്കുവാങ്ങിയമകന്‍ ഇത്ര ചെറുപ്പത്തിലെ ഇടവകസൂഹത്തിന്റെഉന്നത പദവിയിലെത്തുമെന്ന്‌അറിഞ്ഞിരുന്നില്ല. ഫാ. അജീഷിന്റെ പിത#ാവ്‌ 3 വര്‍ഷംമുമ്പ്‌ മരണമടയുന്നതിന്‌ മുമ്പ്‌മകന്‍ നേതൃപദവിയിലെത്തുമെന്ന്‌ പറയുമായിരുന്നു. കേരളത്തിലുംഇന്ത്യയുടെവിവിധ ഭാഗങ്ങളിലുംറോമില്‍ ഉപരിപഠനത്തിനായി പോകുമ്പോഴുംചാച്ചനെയുംഅമ്മച്ചിയേയുംടെലഫോണില്‍വിളിച്ച്‌ പ്രാര്‍ത്ഥന ആവശ്യപ്പെടുമായിരുന്നു. ഈ പ്രാര്‍ത്ഥനകളുടെ ഫലമാണ്‌എന്റെമകന്‍ ഈ നിലയിലെത്തിയതെന്ന്‌തന്നെ സന്ദര്‍ശിക്കാനെത്തിയമരിയാപുരം ഇടവകവികാരിതോമസ്‌മണിയാട്ടിലിനോടുംഅയല്‍വാസികളോടും ബന്ധുമിത്രാദികളോടുംഅമ്മ പറയുന്നുണ്ടായിരുന്നു. അഞ്ച്‌ മക്കളില്‍മൂന്നാമനായഅജീഷ്‌ചെറുപ്പംമുതല്‍ പ്രാര്‍ത്ഥനയിലും പഠനത്തിലുംമുഴുകുമായിരുന്നെന്ന്‌ അമ്മ പറഞ്ഞു. ഹൈറേഞ്ചിലെ സാധാരണകര്‍ഷകകുടുംബത്തില്‍ ജനിച്ച അജീഷ്‌വളര്‍ന്നതും പഠിച്ചതുമെല്ലാം സാധാരണക്കാരോടൊപ്പമായിരുന്നു. ബിഷപ്പിന്റെ പദവിഹൈറേഞ്ച്‌വാസികള്‍ക്ക്‌ഒന്നാകെ ആഹ്ലാദമുയര്‍ത്തുന്നതായി.  Kerala

Gulf


National

International