ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു



timely news image

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലിനാണ് അന്തരിച്ചത്. മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം പിന്നീട്. 1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എൻഎസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്താരവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സിപിഐഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. 2001 ആദ്യമായി ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും 1465 വോട്ടുകൾക്ക് കോൺഗ്രസിലെ ശോഭനാ ജോർജിനോട് തോറ്റു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണമല്‍സരത്തില്‍ കോൺഗ്രസിലെ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎൽഎയായി. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം



Kerala

Gulf


National

International