ടാക്‌സി ഡ്രൈവറായി ജീവിതം ആരംഭിച്ച ജബ്ബാറിന്റെ പുസ്തകം പ്രകാശനം ചെയ്തുtimely news image

ടാക്‌സി ഡ്രൈവറായി ജീവിതം ആരംഭിച്ച ജബ്ബാറിന്റെ പുസ്തകം  പ്രകാശനം  ചെയ്തു  തൊടുപുഴ : തൊടുപുഴ ടൗണില്‍ ടാക്‌സി ഡ്രൈവറായി ജീവിതം ആരംഭിച്ച കൈതക്കോട്‌ ജബ്ബാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഉണര്‍ന്നിരിക്കെ കണ്ട സ്വപ്‌നങ്ങള്‍ പുസ്‌തകത്തിന്റെ പ്രകാശനം  പി.ജെ.ജോസഫ്‌ എം.എല്‍.എ.  നിർവഹിച്ചു ..നടക്കൽ  പി കാസ്സിം  ഹാജി  ആദ്യ കോപ്പി ഏറ്റുവാങ്ങി .ആമ്പൽ ജോർജ് ,സാബു നെയ്യശ്ശേരി ,പ്രൊഫ .എം ജെ ജേക്കബ്  തുടങ്ങിയവർ പങ്കെടുത്തു .  വി.ബി.സി ബുക്‌സാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍. തൊടുപുഴയുടെ ചരിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തൊടുപുഴയുടെ ചരിത്രത്തിലൂടെ ഒരു യാത്ര എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്‌ പ്രധാനം. നാലു പതിറ്റാണ്ടു മുമ്പ്‌ തൊടുപുഴ ടൗണിലെ ടാക്‌സി ഡ്രൈവറായിരുന്ന ജബ്ബാര്‍ അന്ന്‌ മുതല്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി രചിച്ച ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. Kerala

Gulf


National

International