ജനസേവനത്തിനായി ഭരണത്തിലെത്തിയവര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്നു - സി പി മാത്യുtimely news image

മുന്നാര്‍ : കേന്ദ്ര -സംസ്ഥാന ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ ജനസേവനത്തിനായി ഭരണത്തിലെത്തിയവര്‍ ജനകോടികളുടെ ചോര ഊറ്റിക്കുടിക്കുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ക്കെതിരെ മുന്നാര്‍ ബ്ലോക്ക്‌ കമ്മറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച്‌ സായാന ധര്‍ണ്ണ ഉദ്‌ഘാടനം ചെയത്‌്‌ സംസാരിക്കുകയായിരുന്നു കെ പിസിസി എക്‌സക്യുറ്റിവ്‌ അംഗം സിപി മാത്യു . കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നോട്ട്‌ നിരോധിച്ചതയോടെ ഇന്തയയുടെ സമ്പാത്തിക സ്ഥിതി തകര്‍ച്ചയിലാണ്‌ മോഡി ലോകം ചുറ്റിനടക്കുമ്പോള്‍ പിണാറയി വിജയന്‍ ഹെലികോപ്‌റ്ററില്‍സിപിഎം ജില്ലാസമ്മേളനത്തിന്‌ നടക്കുന്നു.എന്നാല്‍ പാവപ്പെട്ട ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ കഴിയാതെയാണ്‌ കേന്ദ്രവും സംസ്ഥനവും ഭരിക്കുന്ന സര്‍ക്കാരുകള്‍. പെട്രാള്‍ വിലയക്ക്‌ തീ പിടിച്ചു ഇങ്ങനെ പോയല്‍ നുറിന്റെ ഒരു നോട്ട്‌ കൊടുത്ത്‌ ഒരൂ ലീറ്റര്‍ പെട്രാല്‍ വാങ്ങേണ്ടി വരുന്ന കാല അകലെയാകില്ല സര്‍ക്കാരുകളുടെത്‌ തീവെട്ടികൊള്ളയാണ്‌ പാവം ജനം എരീതീയില്‍നിന്നു വരചട്ടിയിലേക്ക്‌ എടുത്തെറിയപ്പെടുന്നു അരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും പാലും മുട്ടയും മത്സ്യ മാംസാദികകലും അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുടി പാചകവാതകത്തിനും വിലകുടി .വിദ്യാഭ്യാസ മുതല്‍ ഭവനനിര്‍മ്മാണം വരെ എന്തിനു ഏതിനും ചെലവ്‌ വളരെ ഉയര്‍ന്നു സാധാരണക്കാരുടെയും കര്‍ഷകരുടെയും ഇടത്തരം തൊഴിലാളികളുടെയും വരുമാനം കുടുന്നില്ല കര്‍ഷകലക്ഷങ്ങലുടെ വരുമാനം ഗണ്യമായി കുറയുകയും ചെയതു സാദാരണ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കുട്ടിമുട്ടിക്കാനാകാതെ കടുത്ത പ്രതിസദ്ധിയിലാണ്‌ .ജനസേവത്തിനായി ഭരണത്തിലെത്തിയവര്‍ പക്ഷെ കണ്ണില്‍ ചോരയില്ലാതെ സാധാരണക്കാരായ ജനകോടികളുടെ ചോര ഊറ്റിക്കുടിക്കുയാണ്‌ കൊതുകുകളെപ്പോലെ. വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ പൊറുതിമുട്ടുന്ന ജനത്തിനു നേര്‍ക്കുള്ള കൊടുംക്രുരതയാണ്‌ . നല്ലദിനങ്ങള്‍ വാഗ്‌ദാനം ചെയത്‌ അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നാരേന്ദ്രമോദി സര്‍ക്കാരും കേരളത്തിലെ പിണാറി വിജയന്‍ സര്‍ക്കാരുമെല്ലാം പക്ഷെ ജനത്തെ കുടുതല്‍ പിഴിയുകയാണ്‌ ജനജിവിതം ദുസഹമായക്കുകയാണ്‌ ചെയ്യുന്നത്‌ സര്‍ക്കാരിന്റെ നടത്തിപ്പിനു പണം കണ്ടെത്താന്‍ സാധാരണക്കാരെ പിഴിഞ്ഞെടുക്കുന്ന രീതി അനുവാദിക്കാവുന്നതല്ല. ഇതരം ദുരിതത്തില്‍ നിന്നും സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും വന്‍കിട കയ്യേറ്റക്കാര്‍ക്കുവേണ്ടി ഉദ്യോഗസഥ്രെ ഭീഷണിപ്പെടുത്തി സ്ഥലംമാറ്റുന്ന രീതി അവസാനിപ്പിക്കണെമമ്മും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുന്നാര്‍ ബ്ലോക്ക്‌ പ്രസിഡന്റെ ഡി കുമാര്‍ അദ്ധയക്ഷത വഹിച്ചു കെ പിസിസ എക്‌സക്യുട്ടിവ്‌ അംഗം സിപി മാത്യു ഉദ്‌ഘാടനം ചെയതു ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയണ്ട്‌ി, മണ്ഡലം പ്രസിഡന്റുമാരായ ആന്‍സി ആന്റണി, മുത്തു ക്യഷ്‌ണന്‍, ആന്‍ഡൂസ്‌, സിദ്ധാമൈതീന്‍ , ജില്ലാപഞ്ചായത്ത അംഗം വിജയകുമാര്‍ രാജാറാം, സെല്‍സണ്‍, കെ സതീഷ്‌ ,പീറ്റര്‍ കെ ക്യഷ്‌ണമുര്‍ത്തി എന്നിവര്‍ സംസാരിച്ചു പി വി രാജന്‍ സ്വഗതവം മുന്നാര്‍ മണ്ഡലം പ്രസിഡന്റ്‌ സിദ്ധാമൈതീന്‍ നന്ദിയും പറഞ്ഞു. Kerala

Gulf


National

International