കേരളത്തിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനോ പരിഹരിക്കുന്നതിനോ ശ്രമിക്കാത്ത വിദ്യാഭ്യാസ മന്ത്രിയാണ്‌ ഇടതു ഭരണത്തില്‍ ഉള്ളതെന്ന്‌ കെപിസിസി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്‌.*timely news image

   അടിമാലി : അധ്യാപക സമൂഹത്തിനിടയിലും സംഘടനക്കിടയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും നിലവിലെ വിദ്യാഭ്യാസ ചട്ടങ്ങളുമെല്ലാം ചര്‍ച്ചചെയ്‌താണ്‌ കേരള പ്രദേശ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നത്‌.രണ്ട്‌ ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി അധ്യാപകര്‍ പങ്കെടുത്തു.  ജില്ലാ കൗണ്‍സിലിനും സംഘടനാ ചര്‍ച്ചക്കും ശേഷം   രാവിലെ നടന്ന പൊതു സമ്മേളനം കെപിസിസി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.അധ്യാപകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ധീരമായി മുമ്പോട്ട്‌ പോകുന്ന സംഘടനയാണ്‌ കെപിഎസ്‌ടിഎ എന്നഭിപ്രായപ്പെട്ട ജെയ്‌സണ്‍ ജോസഫ്‌ ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും വിദ്യാഭ്യാസ മന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.കേരളത്തിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനോ പരിഹരിക്കുന്നതിനോ ശ്രമിക്കാത്ത വിദ്യാഭ്യാസ മന്ത്രിയാണ്‌ ഇടതു ഭരണത്തില്‍ ഉള്ളതെന്നും വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടുന്നതൊഴിച്ചാല്‍ നിലവിലെ വിദ്യാഭ്യാസമന്ത്രി പ്രബുദ്ധ കേരളത്തിന്‌ അപമാനമാണെന്നും ജെയ്‌സണ്‍ ജോസഫ്‌ കുറ്റപ്പെടുത്തി.  പൊതുസമ്മേളനത്തിന്‌ ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക്‌ യാത്രഅയപ്പ്‌ നല്‍കി.തുടര്‍ന്ന്‌ വിദ്യാഭ്യാസ സമ്മേളനവും ട്രേഡ്‌ യൂണിയന്‍ സമ്മേളനവും നടന്നു.കെപിഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എംടി തോമസ്‌,സെക്രട്ടറി മുഹമ്മദ്‌ ഫൈസല്‍,ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍,കായിക അധ്യാപക സംഘടനാ പ്രസിഡന്റ്‌ റെജി ഇട്ടൂപ്പ്‌,പി ജെ ആന്റണി കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, ഇ പി ജോർജ്ജ്, കിങ്ങിണി, വി.കെ ആറ്റലി' പി ജെ ജോസ് തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ സംസാരിച്ചു. പുതിയ ഭാരവഹികളായായി ജില്ല പ്രസിഡന്റ് പി.എം.ഫിലിപ്പച്ചൻ സെക്രട്ടറി വി ഡി എബ്രാഹം, ട്രഷർ ബിജു ജോസഫ് സംസ്ഥാന കമ്മറ്റി അംഗങ്ങും സംസ്ഥാന സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തുKerala

Gulf


National

International