രണ്ട് വൃക്കകളും തകരാറിലായ വൃദ്ധ സഹായം തേടുന്നുtimely news image

തൊടുപുഴ: രണ്ട് വൃക്കകളും തകരാറിലായ നിർദ്ധന വൃദ്ധ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. കുമാരമംഗലം പാറ പനച്ചിക്കാട്ട് പരേതനായ രാജപ്പന്റെ ഭാര്യ തങ്കമണിയാണ് (64) ചികിത്സിക്കാൻ പണമില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്നത്. 13 വർഷം മുമ്പാണ് തങ്കമണിയുടെ രണ്ടും വൃക്കകളും തകരാറിലാകുന്നത്. പപ്പടം വിൽപ്പനക്കാരനായ ഭർത്താവ് രാജപ്പന് ലഭിച്ചിരുന്ന തുശ്ചമായ വരുമാനത്തിലായിരുന്നു ആദ്യകാലത്ത് ചികിത്സ നടത്തിയിരുന്നത്. എന്നാൽ 11 വർഷം മുമ്പ് രാജപ്പൻ മരിച്ചു. ഇതോടെയാണ് തങ്കമ്മയുടെ ജീവിതം കൂടുതൽ ദുരിതത്തിലായത്. നാല് പെൺമക്കളാണ് ഇവർക്കുള്ളത്. നാല് പേരുടെയും വിവാഹം നേരത്തെ കഴി‌ഞ്ഞു. രോഗാവസ്ഥയിലായ തങ്കമണിയെ ഇപ്പോൾ മൂന്നാമത്തെ മകൾ ബിന്ദുവാണ് സംരക്ഷിക്കുന്നത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സിക്കുന്നത്. തങ്കമണിക്ക് ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തണം. ഒരു ഡയാലിസിസിന് 2,000 രൂപ ചെലവ് വരും. മരുന്നിനും വണ്ടിക്കൂലിക്കും ചെലവ് വേറെ. ഇതിനെല്ലാമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ കുടുംബം. മകൾ വീട് കയറിയിറങ്ങി പപ്പടം വിറ്റ് കിട്ടുന്ന പണത്തിന് കുടുംബത്തിലെ ചെലവും തങ്കമണിയുടെ ചികിത്സാചെലവും താങ്ങാനാകില്ല. തങ്കമണി നിർമ്മിക്കുന്ന പപ്പടമായിരുന്നു രാജപ്പനുണ്ടായിരുന്ന കാലത്ത് കൊണ്ടുനടന്ന് വിറ്റിരുന്നത്. എന്നാൽ അസുഖം മൂർച്ഛിച്ചതോടെ തങ്കമണിക്ക് പപ്പടം നിർമ്മിക്കാനാവാത്ത അവസ്ഥയിലായി. ഇപ്പോൾ മകൾ പുറത്ത് നിന്ന് വാങ്ങിയാണ് പപ്പടം വിൽക്കുന്നത്. കച്ചവടം ലാഭവും തീരെ കുറവാണ്. ബിന്ദുവിന്റെ അമ്മയുടെ അവസ്ഥയറിഞ്ഞ് പലരും പപ്പടം വാങ്ങി സഹായിക്കും. ഇത്തരത്തിൽ പലരുടെയും കാരുണ്യം കൊണ്ടാണ് തകർന്ന് വീഴാറായ കൊച്ചുവീട്ടിൽ ഈ കുടുംബം കഴിയുന്നത്. എന്നാൽ ഇതുകൊണ്ടും ജീവിതം തള്ളിനീക്കാനാവാതെ കഷ്ടപ്പെടുകയാണ് ഇവർ. സർക്കാരിന്റെ ചികിത്സാ പദ്ധതികളിൽ നിന്ന് സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സുമനസുകളുടെ സഹായമില്ലാതെ തങ്കമണിക്കും കുടുംബത്തിനും ഇനി ജീവിതത്തിൽ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. സഹായത്തിനായി തങ്കമണിയുടെ പേരിൽ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C No: 445402010007873. ഐ.എഫ്.എസ്.സി നമ്പർ: UBIN0544540. കൂടുതൽ വിവരങ്ങൾക്ക് മകൾ ബിന്ദുവിന്റെ ഫോൺ: 7909166287.Kerala

Gulf


National

International