ഗോരക്ഷാ ഗുണ്ടായിസം: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്timely news image

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ നടന്ന ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിന്റെ പേരില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി നോട്ടീസയച്ചു. കോടതി അലക്ഷ്യത്തിനാണ് നോട്ടീസ് അയച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. സെപ്റ്റംബര്‍ മൂന്നിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമങ്ങള്‍ തടയണമെന്നും ക്രമസമാധാനം കാത്തു സൂക്ഷിക്കണമെന്നും 26 സംസ്ഥാനങ്ങളോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെപറ്റംബര്‍ ആറിന് തുഷാര്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ഹൈവേ പട്രോളിങ് നടത്തണമെന്നും കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 2015 ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് ഗോരക്ഷയുടെ പേരിലുള്ള ആദ്യ കൊല നടക്കുന്നത്. പശുവിനെ കൊന്നെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മനുഷ്യനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഗുജറാത്തില്‍ നാല് ദളിത് യുവാക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാലികടത്താരോപിച്ച് അല്‍വാറില്‍ 55കാരനും ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.Kerala

Gulf


National

International