ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; ഭാഗ്യതാരത്തിന് പരിക്ക്timely news image

കൊച്ചി : കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന്‌ മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യതാരം ദീപേന്ദ്ര നേഗിക്ക്‌ പരുക്ക്‌. ഇന്‍സ്റ്റഗ്രാമിലൂടെ നേഗി തന്നെയാണ്‌ പരുക്കേറ്റ കാലിന്റെ ചിത്രം പുറത്തു വിട്ടത്‌. എന്നാല്‍ നേഗിക്ക്‌ എപ്പോഴാണ്‌ പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ല. പുണെയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവങ്കിലും നേഗി കളിക്കാനിറങ്ങിയിരുന്നില്ല. അതേസമയം താരത്തിന്റെ പരിക്ക്‌ ഗുരുതരമല്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്‌. സീസണിന്റെ തുടക്കം മുതല്‍ പരുക്ക്‌ മൂലം വലയുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അടുത്തിടെ ടീമിലെത്തിച്ചതായിരുന്നു ദീപേന്ദ്ര നേഗിയെ. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറിയ നേഗി ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടുകയും ചെയ്‌തു. രണ്ടാമത്തെ ഗോള്‍ ലഭിക്കാനിടയായ പെനാല്‍ട്ടിക്ക്‌ വഴിയൊരുക്കിയതും നേഗിയുടെ മുന്നേറ്റമായിരുന്നു. നേരത്തെ മോശം പ്രകടനങ്ങളെ തുടര്‍ന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിലെത്തിച്ച കെസിറോണ്‍ കിസീറ്റോ പരുക്കേറ്റ്‌ ടീമില്‍ മടങ്ങിയിരുന്നു. നേരത്തെ മലയാളി താരങ്ങളായ വിനീതിനെയും റിനോ ആന്റോയെയും ടൂര്‍ണ്ണമെന്റില്‍ പരുക്ക്‌ വലച്ചിരുന്നു. വിനീത്‌ പരുക്ക്‌ മാറി തിരിച്ചെത്തിയെങ്കിലും റിനോ ഇതുവരെ ടീമിലെത്തിയിട്ടില്ല. സൂപ്പര്‍താരം ബെര്‍ബറ്റോവിനെയും സീസണില്‍ പരുക്ക്‌ പിടികൂടിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ നാളെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. 14 മത്സരങ്ങളില്‍ നിന്ന്‌ 20 പോയന്റുമായി ആറാമതുള്ള ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനിയുള്ള കളികളെല്ലാം നിര്‍ണ്ണായകമാണ്‌Kerala

Gulf


National

International