മണിമല ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ തൊടുപുഴയില്‍timely news image

മണിമല ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ തൊടുപുഴയില്‍. തൊടുപുഴ : ബില്‍ഡിംഗ്‌ ഹാര്‍ഡ്‌വെയര്‍ ഉത്‌പ്പന്നങ്ങളുടെയും അത്യാധുനിക ഇന്റീരിയര്‍ നിര്‍മ്മാണ സാമഗ്രികളുടെയും വിപണനത്തിലൂടെ കെട്ടിടനിര്‍മ്മാണ രംഗത്ത്‌ വിശ്വാസ്യതയുടെ പ്രതീകമായ മണിമല ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ 2018 ഫെബ്രുവരി 10 മുതല്‍ തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി. ജംഗ്‌ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശനിയാഴ്‌ച രാവിലെ 10.30-ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ലൂസി ജോസഫ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.കെ. നാവൂര്‍കനി തുടങ്ങിയവര്‍ പങ്കെടുക്കും. കെട്ടിട നിര്‍മ്മാണത്തനാവശ്യമായ സിമന്റ്‌, കമ്പി, പ്ലംബിംഗ്‌, ഇലക്‌ട്രിക്കല്‍സ്‌, സാനിറ്ററി, ഫാബ്രിക്കേഷന്‍, റൂഫിംഗ്‌, പെയിന്റിംഗ്‌, ഫര്‍ണിഷിംഗ്‌, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്‌, കിച്ചന്‍ ആക്‌സസറീസ്‌ തുടങ്ങിയ എല്ലാ ഉത്‌പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിലൂടെയാണ്‌ മണിമല ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ വ്യത്യസ്‌തവും സവിശേഷവുമാകുന്നത്‌. ഫോണ്‍ - 04862 - 221900, 221901, 9656221900.Kerala

Gulf


National

International