റഷ്യൻ കെണി ‘ഫാൻസി ബിയർ’; യുഎസ് സൈനിക രഹസ്യങ്ങൾ ചോർത്തി ഹാക്കർമാർtimely news image

വാഷിംഗ്‌ടൺ : അമേരിക്കയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തി റഷ്യൻ ഹാക്കർമാർ. യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ഹാക്കർമാർ ചോർത്തിയെന്നാണ് പുതിയ റിപ്പോർട്ട്. സൈനിക ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, സ്റ്റെൽത് ഫൈറ്റർ ജെറ്റുകൾ, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്. ഈ മേഖലകൾ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നു രാജ്യാന്തര വാർത്താ ഏജൻസി അസോഷ്യേറ്റഡ് പ്രസ് (എപി) അന്വേഷണത്തിൽ കണ്ടെത്തിയത്‌. ചോർത്തിയ രഹസ്യങ്ങൾ എന്തൊക്കെയെന്നു വ്യക്തമായിട്ടില്ല. യുഎസിന്റെ സൈബർ പ്രതിരോധത്തിന്റെ പിഴവാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ‘ഫാൻസി ബിയർ’ എന്നറിയപ്പെടുന്ന റഷ്യൻ ഹാക്കർമാരാണ് പുതിയ സൈബർ ആക്രമണത്തിന് പിന്നിൽ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതും ഇതേ ഹാക്കർമാരാണ്. ഈ 87 പേരിൽ 31 പേർ എപിയുമായി അഭിമുഖത്തിനു തയാറായി. ‘ഈ 87 പേരിൽ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിൽ അഗ്രഗണ്യരാണ്. അമേരിക്കയുടെ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാർട്ടിൻ, റായ്തിയോൺ, ബോയിങ്, എയർബസ് ഗ്രൂപ്പ്, ജനറൽ ആറ്റമിക്സ് തുടങ്ങിയ വലിയ കമ്പനികളും സൈബർ ആക്രമണത്തിന് ഇരയായി. യുഎസ് ആസ്ഥാനമായ സൈബർ സെക്യൂരിറ്റി കമ്പനി സെക്യുർവർക്ക്സ് ശേഖരിച്ച 19,000 സൈബർ ഫിഷിങ് (മറ്റൊരു വെബ്സൈറ്റാണെന്നു തെറ്റിദ്ധരിപ്പിച്ചുള്ള സൈബർ തട്ടിപ്പ്) ഡേറ്റയിൽനിന്നാണ് എപി ഫാൻസി ബിയറിന്റെ ആക്രമണ വിവരങ്ങൾ കണ്ടെത്തിയത്. ഹാക്കർമാരെ ഐയൺ ട്വിലൈറ്റ് എന്നാണ് സെക്യുർവർക്ക്സ് വിശേഷിപ്പിച്ചത്. 2015 മാർച്ച് മുതൽ 2016 മേയ് വരെയുള്ള ഇവരുടെ കൈവശമുള്ള ഭാഗികമായ ഡേറ്റയാണ് ഹാക്കർമാർ കൈവശപ്പെടുത്തിയത്. എന്നാൽ സംഭവത്തെ ഗൗരവമായി കാണുമെന്ന വിശദീകരണം മാത്രമേ ഫെ‍ഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നൽകിയിട്ടുള്ളൂ.Kerala

Gulf


National

International