സ്ത്രീയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പാക് പൗരന്മാരുടെ തലവെട്ടി സൗദിtimely news image

റിയാദ്: സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരന്‍മാരെ സൗദി തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികള്‍ ഇരയാക്കിയിരുന്നു. പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരന്‍ വധശിക്ഷയ്ക്കു വിധേയനായിരുന്നു. കൊലപാതം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു വധശിക്ഷ. ആറു പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International