കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം സമനിലയില്‍ കലാശിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്timely news image

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയ്‌ക്കെതിരായ നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചതിന്റെ നിരാശയിലാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കോച്ച്‌ ഡേവിഡ്‌ ജെയിംസ്‌. അര്‍ഹിച്ച ജയം നഷ്ടപ്പെട്ടെങ്കിലും ഇനിയുള്ള മൂന്നു മത്സരങ്ങളും ജയിച്ച്‌ കണക്കുകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ജെയിംസ്‌ പറയുന്നു. തീര്‍ച്ചയായും ബ്ലാസ്‌റ്റേഴ്‌സ്‌ ജയിക്കേണ്ട കളിയായിരുന്നു ഇത്‌. എടികെയെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നെയ്‌ത്‌ എടുക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. എന്നാല്‍ അവ ഗോളാക്കി മാറ്റാന്‍ സാധിക്കാത്തതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയായത്‌. ഡേവിഡ്‌ പറഞ്ഞു. എല്ലാ ക്രെഡിറ്റും എടികെയ്‌ക്കാണ്‌. എങ്കിലും ഞങ്ങളുടെ പ്ലേഓഫ്‌ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഇനിയുള്ള മൂന്നു കളികളിലും നല്ല വിജയം നേടാനായാല്‍ അവസാന നാലിലൊരു സ്ഥാനം വിദൂരമല്ല ജെയിംസ്‌ പറയുന്നു. നിരവധി കളിക്കാര്‍ പരിക്കുമൂലം പുറത്തു പോയിട്ടും ടീം പ്രദര്‍ശിപ്പിച്ച പോരാട്ടവീര്യത്തിനാണ്‌ താന്‍ മാര്‍ക്ക്‌ നല്‍കുന്നതെന്നും ജെയിംസ്‌ പറയുന്നു. ദിമിതര്‍ ബെര്‍ബറ്റോവ്‌ ഗോള്‍സ്‌കോറിംഗ്‌ മികവിലേക്ക്‌ തിരിച്ചെത്തിയത്‌ സന്തോഷം പകരുന്നുവെന്നും കോച്ച്‌ പറഞ്ഞു. തങ്ങള്‍ക്ക്‌ ജയം പോലെയാണ്‌ ഈ സമനിലയെന്ന്‌ എടികെ കോച്ച്‌ ആഷ്‌ലി വെസ്റ്റ്‌വുഡും പറഞ്ഞു. അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനി അവശേഷിക്കുന്നത്‌ മൂന്നു മത്സരങ്ങളാണ്‌. പതിനേഴിന്‌ നോര്‍ത്ത്‌ ഈസ്റ്റിനെതിരേയണ്‌ അടുത്ത മത്സരം. പിന്നാലെ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ 23ന്‌ കൊച്ചിയിലും ബംഗളൂരുവിനെതിരേ അവരുടെ നാട്ടില്‍ അവസാന മത്സരവും. ഈ മൂന്നു മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം മുന്നില്‍ നില്‍ക്കുന്ന എതിരാളികള്‍, പ്രത്യേകിച്ച്‌ ഗോവയും ജംഷഡ്‌പൂരും ഇനിയുള്ള മത്സരങ്ങളിലേറെയും തോല്‍ക്കണം. അങ്ങനെ വന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ പ്ലേഓഫിന്‌ സാധ്യതയുണ്ട്‌.Kerala

Gulf


National

International